മലയാളത്തിലെ പ്രശസ്ത നടൻ ജഗതി ശ്രീകുമാർ എഴുതിയുണ്ടാക്കി കിന്നാരം (1983) എന്ന ചിത്രത്തിൽ സ്വയം ആലപിച്ച ഒരു ഗാനമാണ് പിസ്താ സുമാ കിറ സോമ്മാരി സജമാ കിരായ എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം.[2] ഇത് പിന്നീട് നേരം എന്ന ചിത്രത്തിൽ രാജേഷ് മുരുകന്റെ സംഗീതത്തിൽ ശബരീഷ് വർമ്മ പാടുകയും വീണ്ടും വളരെയധികം പ്രശസ്തമാകുകയും ചെയ്തു. ഇതിന്റെ മ്യൂസിക് വീഡിയോ മാർച്ച് 2013-ലാണ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പ്രകാശിതമായത്.[1][3] 2016-ൽ ഐ.പി.എൽ മത്സരങ്ങളുടെ പരസ്യത്തിനായി ഈ ഗാനം വീണ്ടും ഉപയോഗിക്കുകയും വളരെയധികം ജനസമ്മിതി നേടുകയുമുണ്ടായി.[4]. നേരം എന്ന ചിത്രത്തിലേക്ക് ശബരീഷ് വർമ്മ കുറച്ചുകൂടി വരികൾ കൂട്ടി ച്ചേർക്കുകയുണ്ടായി ആ വരികളോടെയായിരുന്നു ഐപിഎൽ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചത്.

"പിസ്താ"
ഗാനം പാടിയത് Shabareesh Varma
from the album Neram
ഭാഷMalayalam
Tamil
പുറത്തിറങ്ങിയത്മാർച്ച് 9, 2013 (2013-03-09)[1]
FormatDigital download
Genredance pop, indian pop
ധൈർഘ്യം2:45
ലേബൽThink Music
ഗാനരചയിതാവ്‌(ക്കൾ)Jagathy Sreekumar
ഗാനരചയിതാവ്‌(ക്കൾ)Rajesh Murugesan
സംവിധായകൻ(ന്മാർ)Rajesh Murugesan

അവലംബം തിരുത്തുക

  1. 1.0 1.1 "Pistah fever hits Mollywood". The Times of India. Mar 14, 2013. Archived from the original on 2013-05-18. Retrieved 2013-04-16.
  2. സുധി സി.ജെ (21 മാർച്ച് 2016). "നല്ല നേരം, പിസ്താ ഗാനം ഇനി ലോകം മുഴുവൻ പാടും". മനോരമഓൺലൈൻ.കോം. Archived from the original on 2016-03-21. Retrieved 21 മാർച്ച് 2016.
  3. "The Pistah song is a tribute to Jagathy Sreekumar". The Times of India. Mar 17, 2013. Archived from the original on 2013-03-28. Retrieved 2013-04-16.
  4. "Good times for Rajesh". The Times of India. Mar 18, 2013. Archived from the original on 2013-09-02. Retrieved 2013-04-16.
"https://ml.wikipedia.org/w/index.php?title=പിസ്താ_(ഗാനം)&oldid=3637227" എന്ന താളിൽനിന്ന് ശേഖരിച്ചത്