പിഴക്

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് പിഴക്.

പിഴക്
ഗ്രാമം
St. Mary's Church Manathoor Pizhaku
St. Mary's Church Manathoor Pizhaku
Coordinates: 9°48′42″N 76°41′43″E / 9.8117182°N 76.6952234°E / 9.8117182; 76.6952234
CountryIndia
Stateകേരളം
Districtകോട്ടയം
പഞ്ചായത്ത്കടനാട്
താലൂക്ക്മീനച്ചിൽ

ഭൂമിശാസ്ത്രം

തിരുത്തുക

പാലാ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ (7.5 മൈൽ) ദൂരത്തിലും തൊടുപുഴയിൽ നിന്ന് 16 കിലോമീറ്റർ (9.9 മൈൽ) ദൂരത്തിലുമാണ് പിഴക് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം പർവതങ്ങളും സമതലങ്ങളും മരങ്ങളും കൊണ്ട് സമൃദ്ധമായ പ്രദേശമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

പിഴക് ഗ്രാമത്തില രണ്ട് വിദ്യാലയങ്ങളുണ്ട്:

  • നിർമ്മല പബ്ലിക് സ്കൂൾ, പിഴക്.
  • സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ, മാനത്തൂർ, പിഴക്.

ആകർഷണങ്ങൾ

തിരുത്തുക

മാനത്തൂരിലെ പാമ്പനാൽ വെള്ളച്ചാട്ടമാണ് പിഴക് ഗ്രാമത്തിലെ പ്രധാന ആകർഷണം. വ്യാകുല സങ്കേതം, ദേവാലയങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

ജനസംഖ്യ

തിരുത്തുക

പിഴക് ഗ്രാമത്തിലെ ആകെ ജനസംഖ്യ 4000 ആണ്. അവരിൽ ഭൂരിഭാഗവും സീറോ മലബാർ കത്തോലിക്കരാണ്. ഇവിടെയുള്ള പിഴക് തൃക്കയിൽ ക്ഷേത്രം വളരെ പുരാതനമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കൊട്ടാരം ഉണ്ടായിരുന്നു. മാനത്തൂർ സ്കൂൾ ജംക്‌ഷനു സമീപമാണിത്. പുതുതായി നിർമ്മിച്ച് ശ്രീനാരായണ ഗുരുവിന് സമർപ്പിച്ച ഒരു എസ്.എൻ.ഡി.പി. ക്ഷേത്രവും ഇവിടെയുണ്ട്.

മാനത്തൂർ, ഉറുമ്പുകാവ് എന്നിവിടങ്ങളിലായി സീറോ മലബാർ കത്തോലിക്കർക്ക് ഇവിടെ രണ്ട് ഇടവകകളുണ്ട്. രണ്ടും പാലാ രൂപതയിലെ കടനാട് ഫൊറോനയുടെ (നേരത്തെ രാമപുരം ഇടവക) കീഴിലാണ്. പുരാതന കുടുംബങ്ങളിലെ നിരവധി സിറിയൻ കത്തോലിക്കരാണ് ഇവിടെയുള്ളത്.

"https://ml.wikipedia.org/w/index.php?title=പിഴക്&oldid=4142900" എന്ന താളിൽനിന്ന് ശേഖരിച്ചത്