പിലു മുംതാസ് ( c. 1953 - 23 മെയ് 2011) ഒരു ബംഗ്ലാദേശി ഗായികയായിരുന്നു.[1]

പിലു മുംതാസ്
ജനനം1953
മരണം2011 മേയ് 23(വയസ്സ് 58)
ധാക്ക ബംഗ്ലാദേശ്
ദേശീയതബംഗ്ലാദേശ്
തൊഴിൽ
  • ഗായകൻ-ഗാനരചയിതാവ്സം
  • ഗീതജ്ഞൻ
സജീവ കാലം
ജീവിതപങ്കാളി(കൾ)ലഫ്റ്റനന്റ് കേണൽ അൻവറുസ്മാൻ
കുട്ടികൾഹോമെയ്ര സമാൻ മൌ
മാതാപിതാക്ക(ൾ)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)ശബ്ദം
ലേബലുകൾസർഗം റെക്കോർഡ്സ്

പശ്ചാത്തലം

തിരുത്തുക

മുംതാസ് ജനിച്ചത് ധാക്കയിലാണ് . ബംഗ്ലാദേശി ഗായകൻ ഉസ്താദ് <b id="mwBw">മുംതാസ്</b> അലിയുടെ ഏഴു മക്കളിൽ മൂന്നാമത്തെതായിരുന്നു അവർ.

1971 ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ, അവൾ തൻ്റെ തൊഴിൽ ജീവിതം ആരംഭിച്ചു [1] അവളുടെ ഗാനങ്ങളിൽ "എക്ദിൻ തോ ചോലേ ജാബോ", "ചര ഗാച്ച്-ഇ ഫൂൽ ഫ്യുട്ടാച്ചേ", "മജ്ഹി നാവോ ഛൈര ദേ"(ബംഗ്ലാദേശി ഗാനരചയിതാവും കവിയുമായ ജാസിമുദ്ദീൻ രചിച്ച) എന്നീ ഗാനങ്ങൾ ഉൾപ്പെടുന്നു. [1]

2010 ലെ സിറ്റിസെൽ-ചാനൽ ഐ മ്യൂസിക് അവാർഡിൽ മുംതാസിന്റെ അവസാന പൊതു പ്രകടനം നടന്നു. അന്തരിച്ച ഗായകൻ ഫിറോസ് ഷായ്‌ക്കുള്ള ആദരാഞ്ജലിയായി, അവാർഡ് ഷോയിൽ ഫക്കീർ ആലംഗീറിനും ഫെർദോസ് വാഹിദിനുമൊപ്പം " ഏക് സെക്കൻഡ്-എർ നയ് ബോറോഷ" എന്ന ഗാനം അവതരിപ്പിക്കാൻ മുംതാസ് വേദിയിലെത്തി. [1]

വ്യക്തിഗത ജീവിതവും മരണവും

തിരുത്തുക

മുംതാസിനു ദിപു മുംതാസ് എന്നൊരു സഹോദരി ഉണ്ടായിരുന്നു. 7 സഹോദരിമാരിൽ മൂന്നാമത്തെ ആളായിയിരുന്നു മുംതാസ്. അവർ ലഫ്റ്റനൻ്റ് കേണൽ അൻവറുസ്സമാനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൾ ഉണ്ടായിരുന്നു, ഹോമൈറ സമാൻ മൗ. 2011 മെയ് 23-ന് ധാക്കയിലെ അപ്പോളോ ഹോസ്പിറ്റലിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് [1] 58-ആം വയസ്സിൽ മുംതാസ് അന്തരിച്ചു.

  1. 1.0 1.1 1.2 1.3 1.4 "Pop Sensation of Yesteryears Pilu Momtaz Passes Away". The Daily Star (in ഇംഗ്ലീഷ്). 2011-05-24. Retrieved 2018-08-24.
"https://ml.wikipedia.org/w/index.php?title=പിലു_മുംതാസ്&oldid=4074966" എന്ന താളിൽനിന്ന് ശേഖരിച്ചത്