പിയോണിയ ഒഫിഷിനാലിസ്

ചെടിയുടെ ഇനം

പിയോണിയ ഒഫിഷിനാലിസ് കോമൺ പിയോണി [1]അല്ലെങ്കിൽ ഗാർഡൻ പിയോണി [2]എന്നും അറിയപ്പെടുന്നു. പിയോണിയേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനം ആണ് പിയോണിയ. ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ഇറ്റലി എന്നിവിടങ്ങളിലെ.സ്വദേശിയാണ്. ഇത് 60-70 സെന്റിമീറ്റർ (24-28 ഇഞ്ച്) വരെ വളരുന്ന കുറ്റിച്ചെടി വിഭാഗത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ്. വസന്തത്തിന്റെ അവസാനമാണ് (മേയ് മാസത്തിൽ വടക്കൻ അർദ്ധഗോളത്തിൽ) ഇതിൽ പൂക്കളുണ്ടാകുന്നത്.[3]

പിയോണിയ ഒഫിഷിനാലിസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Saxifragales
Family: Paeoniaceae
Genus: Paeonia
Species:
P. officinalis
Binomial name
Paeonia officinalis
Paeonia officinalis - MHNT

പിയോണിയ ഒഫിഷിനാലിസ് ആദ്യം ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു, പിന്നീട് ഒരു അലങ്കാരസസ്യമായി വളർത്തി. ഇപ്പോൾ പല ഇനങ്ങളും ഹോർട്ടികൾച്ചറിൽ ഉപയോഗിക്കുന്നുണ്ട്. പിയോണിയ ഒഫിഷിനാലിസ് യൂറോപ്പിലെ കാടുകളിൽ ഇപ്പോഴും കണ്ടുവരുന്നുണ്ട്. [4]

റുബ്ര പ്ലേന (ഡീപ് ക്രീസൺ ഡബിൾ ഫ്ളവർ) എന്ന കൾട്ടിവറാണ് റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് അവാർഡ് സ്വന്തമാക്കിയത്. [5]

  1. "Paeonia officinalis". Natural Resources Conservation Service PLANTS Database. USDA. Retrieved 30 January 2016.
  2. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  4. Halda, Josef J.; Waddick, James W. (2004). The Genus Paeonia. Timber Press. p. 196. ISBN 978-0-88192-612-5.
  5. "RHS Plant Selector - Paeonia officinalis 'Rubra Plena'". Archived from the original on 2019-09-13. Retrieved 25 May 2013. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പിയോണിയ_ഒഫിഷിനാലിസ്&oldid=4084483" എന്ന താളിൽനിന്ന് ശേഖരിച്ചത്