പ്രശസ്തനായ ആഫ്രിക്കൻ ചലച്ചിത്ര സംവിധായകനാണ് പിയറി യമാഗോ(ജനനം: 15 മേയ് 1955).രാഷ്ട്രീയവും നർമവും അനീതികൾക്കെതിരെയുളള പ്രതികരണങ്ങളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത.[1]

പിയറി യമാഗോ
ജനനം (1955-05-15) 15 മേയ് 1955  (69 വയസ്സ്)
തൊഴിൽFilm director
Screenwriter
സജീവ കാലം1987-present

ജീവിതരേഖ

തിരുത്തുക

ബർക്കിനാ ഫാസോയിലാണ് പിയറി യമാഗോ ജനിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കഥാചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത് ഇവിടെയാണ്. സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന പിയറി ഫോട്ടോഗ്രാഫിയിലേക്കും പിന്നീട് സംവിധാനത്തിലേക്കും തിരിയുകയായിരുന്നു.

പിയറിയുടെ ഡെൽ വെൻ ഡെഎന്ന ചലച്ചിത്രം, 2005 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഹോപ് പ്രൈസ് അവാർഡ് നേടി. ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അന്തർദ്ദേശീയതലത്തിൽ പിയറിയ്ക്ക് ഒട്ടേറെ പ്രശംസ നേടിക്കൊടുത്തതാണീ ചിത്രം. ആഫ്രിക്കൻ ഗ്രാമങ്ങളിലെ പരമ്പരാഗതമായ ലൈംഗികവാഴ്ചകളെക്കുറിച്ചും അനുവർത്തിച്ചുവരുന്ന അന്ധവിശ്വാസങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യം.

യമാഗോ എഴുതി സംവിധാനം ചെയ്ത സിൽമാൻഡെ ആഫ്രിക്കൻ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളെക്കുറിച്ചുള്ളതാണ്. ഈ ചിത്രം നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

തിരുത്തുക
  • ഡുനിയ (1987)
  • സിൽമാൻഡെ (1998)
  • ലാഫി ടോ വാ ബിയൻ (1991)
  • വെൻഡമി (1993)
  • ഡെൽ വെൻഡെ (2005)
  • മി ആൻഡ് മൈ വൈറ്റ് ഗൈ (2005)

പുരസ്കാരം

തിരുത്തുക
  • കാൻ ഫിലിം ഫെസ്റ്റിവലിൽ ഹോപ് പ്രൈസ് അവാർഡ്[2]
  1. http://www.deshabhimani.com/newscontent.php?id=231974
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-16. Retrieved 2012-11-29.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
  • ആഫ്രിക്കൻ കാഴ്ചകളുമായി പിയറി യമാഗോയും ചിത്രങ്ങളും [1]
"https://ml.wikipedia.org/w/index.php?title=പിയറി_യമാഗോ&oldid=3636852" എന്ന താളിൽനിന്ന് ശേഖരിച്ചത്