ഡിജിറ്റൽ എക്യുപ്‌മെൻ്റ് കോർപ്പറേഷൻ്റെ (DEC) പിഡിപി-10, പിന്നീട് ഡെക്സിസ്റ്റം-10(DECsystem-10) എന്ന പേരിൽ വിപണനം ചെയ്യപ്പെട്ടു, ഇത് ഒരു മെയിൻഫ്രെയിം കമ്പ്യൂട്ടർ കുടുംബമാണ്[1]1966ൽ നിർമ്മാണം തുടങ്ങുകയും[2]1983-ൽ നിർത്തലാക്കുകയും ചെയ്തു[3][4][5]. 1970-കളിലെ മോഡലുകളും അതിനുമപ്പുറവും ഡെക്സിസ്റ്റം-10 എന്ന പേരിൽ വിപണനം ചെയ്യപ്പെട്ടു, പ്രത്യേകിച്ചും ടോപ്സ്-10(TOPS-10) ഓപ്പറേറ്റിംഗ് സിസ്റ്റം വ്യാപകമായി ഉപയോഗിച്ചു.

പിഡിപി-10
ലിവിംഗ് കമ്പ്യൂട്ടറുകളിൽ ഡെക് കെഐ-10(DEC KI-10) സിസ്റ്റം പ്രവർത്തിക്കുന്നു: മ്യൂസിയം + ലാബ്സ്
ഡെവലപ്പർDigital Equipment Corporation
ഉദ്പന്ന കുടുംബംProgrammed Data Processor
തരംMainframe computer
പുറത്തിറക്കിയ തിയതി1966; 58 വർഷങ്ങൾ മുമ്പ് (1966)
നിർത്തലാക്കിയത്1983; 41 വർഷങ്ങൾ മുമ്പ് (1983)
ഓപ്പറേറ്റിംഗ് സിസ്റ്റംITS, TOPS-10, TENEX, WAITS, CompuServe time-sharing system
മുൻപത്തേത്PDP-6
സംബന്ധിച്ച ലേഖനങ്ങൾDECSYSTEM-20
ആർപാനെറ്റിലെ പിഡിപി-10 സിസ്റ്റങ്ങൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്നു

പിഡിപി-10 ൻ്റെ ആർക്കിടെക്ചർ ഡെക്കിന്റെ(DEC) മുമ്പത്തെ പിഡിപി-6 ന് സമാനമാണ്, അതേ 36-ബിറ്റ് വേഡ് ലെങ്ത് പങ്കിടുകയും ഇൻസ്ട്രക്ഷൻ സെറ്റ് ചെറുതായി വിപുലീകരിക്കുകയും ചെയ്യുന്നു. മികച്ച ഹാർഡ്‌വെയർ ആയിരുന്നു പിഡിപി-6 നിന്നുള്ള പ്രധാന വ്യത്യാസം. പുതിയ ഹാർഡ്‌വെയർ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിച്ചു. ഈ മെച്ചപ്പെടുത്തൽ സിസ്റ്റത്തെ കൂടുതൽ ശക്തവും വിശ്വസനീയവുമാക്കി. ഇൻസ്ട്രക്ഷൻ സെറ്റിൻ്റെ ചില ഭാഗങ്ങൾ അദ്വിതീയമാണ്(unique), പ്രത്യേകിച്ച് ബൈറ്റ് ഇൻസ്ട്രക്ഷൻസ്. 1 മുതൽ 36 ബിറ്റുകൾ വരെയുള്ള ഏത് വലുപ്പത്തിലുള്ള ബിറ്റ് ഫീൽഡുകളിലും ഇവയ്ക്ക് പ്രവർത്തിക്കാനാകും. ഒരു കൂട്ടം ബിറ്റുകളുടെ ഒരു ശ്രേണി ബൈറ്റ് എന്ന ആശയത്തെ പിന്തുടരുന്നു.

1970-കളിൽ പിഡിപി-10 പല സർവകലാശാലകളിലും ഗവേഷണ ലാബുകളിലും ഉപയോഗിച്ചിരുന്നു. ഹാർവാർഡിൻ്റെ എയ്കെൻ ലാബ്, എംഐടിയുടെ എഐ ലാബ്, പ്രോജക്ട് മാക്, സ്റ്റാൻഫോർഡിൻ്റെ സെയിൽ, സിസിസി, ഇടിഎച്ച് (സിഐആർ), കാർണഗീ മെലോൺ യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങൾ ഈ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നു. പിഡിപി-10-ൻ്റെ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ടോപ്സ്-10, ടെനെക്സ്(TENEX) എന്നിവ ആദ്യകാല അർപാനെറ്റ് നിർമ്മിക്കാൻ സഹായിച്ചു. ഇക്കാരണത്താൽ, ആദ്യകാല ഹാക്കറന്മാരുടെ ചരിത്രത്തിൽ പിഡിപി-10 പ്രധാനപ്പെട്ട കമ്പ്യൂട്ടർ സിസ്റ്റമാണ്.

വാക്സ്(VAX) സൂപ്പർ മിനികമ്പ്യൂട്ടർ കൂടുതൽ വിജയിച്ചതിനാൽ പിഡിപി-10 മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നിർത്തി. 1980 ആയപ്പോഴേക്കും ഡെക് ഏകദേശം 1,500 എണ്ണം ഡെക്സിസ്റ്റം-10s വിറ്റു. 1983-ൽ പിഡിപി-10 ലൈൻ റദ്ദാക്കപ്പെട്ടു.[6]

മോഡലുകളും സാങ്കേതിക പരിണാമവും

തിരുത്തുക
 
9 ട്രാൻസിസ്റ്ററുകൾ അടങ്ങിയ ഒരു ഡെക് കെഎ10 ഫ്ലിപ്പ് ചിപ്പ്, 1971-ൽ നിർമ്മിച്ചത്
 
ക്വിക്ക് ലാച്ച് മെമ്മറി ബസ് ടെർമിനേറ്റർ, KI10, 1973-ൽ ഉപയോഗിച്ചു
 
കെഎൽ10 വയർ-റാപ്പ് സിപിയു ബാക്ക്‌പ്ലെയ്ൻ

1968-ൽ അവതരിപ്പിച്ച കെഎ10(KA10) ആണ് യഥാർത്ഥ പിഡിപി-10 പ്രോസസർ[7]. ഇത് ഡെക്കിന്റെ ഫ്ലിപ്പ്-ചിപ്പ് സാങ്കേതികവിദ്യയിൽ ഇൻഡിവിച്ച്വൽ ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നു, ബാക്ക്‌പ്ലെയ്‌നുകൾ സെമി-ഓട്ടോമേറ്റഡ് പ്രോസസ്സ് വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിൻ്റെ സൈക്കിൾ സമയം 1 മൈക്രോസെക്കൻഡ് ആണ്, സംഖ്യകൾ തമ്മിൽ കൂട്ടുന്നതിന് 2.1 മൈക്രോസെക്കൻഡ് എടുക്കും. 1973-ൽ, കെഎ10(KA10) കമ്പ്യൂട്ടറിന് പകരം കെഐ10(KI10), അതിൻ്റെ സർക്യൂട്ടുകൾ നിർമ്മിക്കാൻ ട്രാൻസിസ്റ്റർ-ട്രാൻസിസ്റ്റർ ലോജിക് (TTL) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു. 1975-ൽ, ഉയർന്ന പ്രകടനം വാഗ്ദാനം ചെയ്യുന്ന കെഎൽ10(KL10) അവതരിപ്പിച്ചു. എമിറ്റർ-കപ്പിൾഡ് ലോജിക്(Emitter-coupled logic-ECL) എന്ന വേഗമേറിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കെഎൽ10 നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ഡാറ്റ ആക്‌സസ് വേഗത്തിലാക്കാൻ കാഷെ മെമ്മറിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നേറ്റങ്ങൾ ഓരോ പുതിയ മോഡലിനെയും അതിൻ്റെ മുൻഗാമിയേക്കാൾ വേഗത കൈവരിക്കാനും കാര്യക്ഷമവുമാക്കാനും കഴിഞ്ഞു. മാട്രിക്സ് റോ റിഡക്ഷനിൽ 36-ബിറ്റ് ഫ്ലോട്ടിംഗ് പോയിൻ്റ് നമ്പറുകൾ ഉപയോഗിച്ച് കെഎൽ10 ൻ്റെ പ്രകടനം ഏകദേശം 1 മെഗാഫ്ലോപ്പ് ആയിരുന്നു. മെമ്മറി പരിമിതമാണെങ്കിലും പുതിയ വാക്സ്-11/750(VAX-11/750) നേക്കാൾ കുറച്ചുകൂടി വേഗതയുള്ളതായിരുന്നു ഇത്.

1978-ൽ, കെഎസ്10(KS10) എന്ന പേരിൽ ചെറുതും വിലകുറഞ്ഞതുമായ കമ്പ്യൂട്ടർ മോഡൽ അവതരിപ്പിച്ചു. ഇത് ടിടിഎൽ(TTL) എന്ന ഒരു തരം സാങ്കേതികവിദ്യയും Am2901 ബിറ്റ്-സ്ലൈസ് കമ്പോണന്റ്സ് എന്ന പ്രത്യേക ഭാഗങ്ങളും ഉപയോഗിച്ചു. കെഎസ്10-ൽ പിഡിപി-11 യുണിബസ്(Unibus) എന്ന് വിളിക്കപ്പെടുന്ന ഒന്ന് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്, ഈ യുണിബസ് ഉപയോഗിച്ച് പ്രിൻ്ററുകൾ, സ്റ്റോറേജ് തുടങ്ങിയ മറ്റ് ഉപകരണങ്ങളുമായി ബന്ധിപ്പിച്ചു. ഡെക്സിസ്റ്റം-20(DECSYSTEM-20) ശ്രേണിയുടെ ഭാഗമായ ഡെക്സിസ്റ്റം-2020 ആയി കെഎസ്10 വിപണനം ചെയ്തു; ഡിസ്ട്രിബ്യൂട്ടഡ് പ്രോസ്സസ്സിംഗ് രംഗത്തെ ഡെക്കിന്റെ പ്രവേശനമായിരുന്നു അത്, "ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ മെയിൻഫ്രെയിം കമ്പ്യൂട്ടർ സിസ്റ്റം" ആയി ഇത് അവതരിപ്പിക്കപ്പെട്ടു.[8]

  1. Ceruzzi, p. 208, "It was large—even DEC's own literature called [the PDP-10] a mainframe."
  2. Ceruzzi, p. 139
  3. Winstanley, Graham (1991). Artificial intelligence in engineering. West Sussex, England: Wiley, Chichester. p. 391. ISBN 9780471926030. PDP-10...was discontinued in 1983
  4. "PDP-10 was discontinued in 1983, but PDP-11 wasn't discontinued until 1997". ... with third-parties continuing to sell parts, so it's really not that ...
  5. "What does pdp-10 mean?". definitions.net. The PDP-10 was a mainframe computer family manufactured ... the cancellation of the PDP-10 line was announced in 1983.
  6. Larry Lettieri (November 1980). "Foonly challenges DEC patents with emulator". Mini-Micro Systems. pp. 15, 17.
  7. "PDP10 manual" (PDF). Dec 1968.
  8. "DECSYSTEM-2020". gordonbell.azurewebsites.net.
"https://ml.wikipedia.org/w/index.php?title=പിഡിപി-10&oldid=4113045" എന്ന താളിൽനിന്ന് ശേഖരിച്ചത്