പിഡിപി-6

(PDP-6 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1963-ൽ ഡിജിറ്റൽ എക്യുപ്‌മെൻ്റ് കോർപ്പറേഷൻ (ഡിഇസി) വികസിപ്പിച്ചെടുത്തതും, 1964-ലെ വേനൽക്കാലത്ത് ആദ്യമായി ഡെലിവർ ചെയ്തതുമായ ഒരു കമ്പ്യൂട്ടറാണ് പ്രോഗ്രാമ്ഡ് ഡാറ്റാ പ്രോസസർ മോഡൽ 6 എന്നതിൻ്റെ ചുരുക്കെഴുത്താണ് പിഡിപി-6[1]. ഡിഇസിയുടെ നിലവിലുള്ള 18-ബിറ്റ് സിസ്റ്റങ്ങളുടെ വിപുലീകരണമായിട്ടാണ് 36-ബിറ്റ് ഡാറ്റാ വേഡ് ഉപയോഗിക്കുന്നത്, അക്കാലത്ത് ഐബിഎം മെയിൻഫ്രെയിമുകൾ പോലുള്ള വലിയ മെഷീനുകൾക്ക് ഇത് ഒരു സാധാരണ പദ വലുപ്പമായിരുന്നു. പിഡിപി-1, പിഡിപി-4 പോലെയുള്ള ഡിഇസിയുടെ മുൻ മെഷീനുകളുടെ അതേ ജെർമേനിയം ട്രാൻസിസ്റ്റർ അടിസ്ഥാനമാക്കിയുള്ള സിസ്റ്റം മൊഡ്യൂൾ ലേഔട്ട് ഉപയോഗിച്ചാണ് ഈ സിസ്റ്റം നിർമ്മിച്ചിരിക്കുന്നത്.[1]

പിഡിപി-6
ഗോർഡൻ ബെല്ലും അലൻ കോട്ടോക്കും 1964-ൽ പിഡിപി-6 ഉപയോഗിക്കുന്നു
ഡെവലപ്പർDigital Equipment Corporation
ഉദ്പന്ന കുടുംബംProgrammed Data Processor
തരംMainframe computer
പുറത്തിറക്കിയ തിയതി1964; 61 വർഷങ്ങൾ മുമ്പ് (1964)
ഓപ്പറേറ്റിംഗ് സിസ്റ്റംearly version of what later became TOPS-10, custom versions of the system, ITS, WAITS
ഭാരം1,300 pound (590 കി.ഗ്രാം), 1,700 pound (770 കി.ഗ്രാം) with "Fast Memory"
പിന്നീട് വന്നത്PDP-10

മിക്ക മെയിൻഫ്രെയിമുകളുടെയും സാധാരണ ബാച്ച് പ്രോസസ്സിംഗ് മാത്രമല്ല, തത്സമയ കമ്പ്യൂട്ടിംഗ് ഉപയോഗം മനസ്സിൽ വെച്ചാണ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. യൂണിവേഴ്സിറ്റികളിൽ അതിൻ്റെ ജനപ്രീതി വളരുകയും അത് ലിസ്പ് ഭാഷയെ പിന്തുണയ്ക്കുകയും ചെയ്തു. എംഐടിയിലെ പ്രൊജക്റ്റ് മാക് പോലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ്(AI) ലാബുകളിൽ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാക്കി. ആദ്യകാല ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചതിനാൽ ഇത് സങ്കീർണ്ണവും ചെലവേറിയതും വിശ്വസനീയമല്ലാത്തതുമായിരുന്നു. 23 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. ഇതിന്റെ വിലനിലവാരം 1,20,000 ഡോളർ മുതൽ 3,00,000 ഡോളർ വരെയാണ്[2].

ആധുനിക സിലിക്കൺ ട്രാൻസിസ്റ്ററുകളും ഫ്ലിപ്പ്-ചിപ്പ് മൊഡ്യൂളുകളും ഉപയോഗിച്ച് പിഡിപി-6 അപ്ഡേറ്റ് ചെയ്തു. ഇത് പിഡിപി-10 രൂപീകരിക്കുന്നതിലേക്ക് നയിച്ചു.[3]രണ്ട് മെഷീനുകളുടെയും ഇൻസ്ട്രക്ഷൻ സെറ്റുകൾ ഏതാണ്ട് സമാനമാണ്. പിഡിപി-10 വിലകുറഞ്ഞതും കൂടുതൽ വിശ്വസനീയവുമായിരുന്നു, ഈ സിസ്റ്റം അക്കാലത്ത് ഏകദേശം 1500 എണ്ണം വിറ്റു.

ചരിത്രം

തിരുത്തുക

ഡിഇസിയുടെ ആദ്യ ഉൽപ്പന്നങ്ങൾ കമ്പ്യൂട്ടറുകളല്ല, മറിച്ച് ഡിജിറ്റൽ ലോജിക് നിർവഹിക്കുന്ന ഡിജിറ്റൽ ലബോറട്ടറി മൊഡ്യൂളുകൾ എന്നറിയപ്പെടുന്ന പ്ലഗ്-ഇൻ സർക്യൂട്ടുകളുടെ ഒരു പരമ്പരയായിരുന്നു. നിർദ്ദിഷ്ട ജോലികൾ നിർവഹിക്കുന്നതിന് ഉപയോക്താക്കൾക്ക് മൊഡ്യൂളുകൾ ഒരുമിച്ച് വയർ ചെയ്യാം. ഡിഇസി താമസിയാതെ തന്നെ പിഡിപി-1 അവതരിപ്പിച്ചു, ഈ സിസ്റ്റം ഇത്തരം മൊഡ്യൂളുകളുടെ കൂട്ടത്തിൽ നിന്ന് നിർമ്മിച്ചതാണ്, ഈ കമ്പ്യൂട്ടർ അറിയപ്പെടുന്നത് സിസ്റ്റം ബിൽഡിംഗ് ബ്ലോക്കുകൾ അല്ലെങ്കിൽ സിസ്റ്റം മൊഡ്യൂളുകൾ എന്നാണ്.[4]

പിഡിപി-1 18-ബിറ്റ് വേഡാണ് ഉപയോഗിച്ചത്. 1960-കളുടെ തുടക്കത്തിൽ, വാക്കുകളുടെ ദൈർഘ്യം പലപ്പോഴും ആറ് ബിറ്റുകളുടെ ഗുണിതങ്ങളായിരുന്നു. ഇത് അക്കാലത്ത് ഉപയോഗിച്ചിരുന്ന 6-ബിറ്റ് കാരക്ടർ കോഡുകളുമായി പൊരുത്തപ്പെടുന്നു. ഐബിഎം മെഷീനുകളിലേതുപോലെ ഒരു ചിഹ്നത്തോടുകൂടിയ ബൈനറി-കോഡഡ് ഡെസിമൽ അക്കങ്ങൾ സംഭരിക്കുന്നതിനും ഇത് ഉപയോഗപ്രദമായിരുന്നു.[5]വലിയ മെഷീനുകൾക്ക് സാധാരണയായി 36-ബിറ്റ് വേഡ് ലെങ്തുണ്ടെങ്കിലും പോലും വ്യത്യസ്തമായ വേഡ് ലെങ്തുകളും ഉപയോഗിച്ചിരുന്നു. പിഡിപി-1 18-ബിറ്റ് വേഡ് ലെങ്താണ് ഉപയോഗിച്ചത്, ഇത് മൂലം ഈ സിസ്റ്റം ലളിതവും വിലകുറഞ്ഞതുമാക്കി. ഇതിൻ്റെ വില 120,000 ഡോളർ ആണ് (2023-ലെ കണക്കനുസരിച്ച് ഏകദേശം 1,254,247 ഡോളറിന് തുല്ല്യമാണ്). പിഡിപി-2, പിഡിപി-3 എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ നിരസിക്കപ്പെട്ടു. പിഡിപി-4 പിഡിപി-1 ൻ്റെ ചെറുതും വിലകുറഞ്ഞതുമായ പതിപ്പായിരുന്നു, അതിൻ്റെ പകുതിയോളം വില വരും. പിഡിപി-5 ഒരേ ഭാഗങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിലും കൂടുതൽ പണം ലാഭിക്കാൻ 12-ബിറ്റ് വേഡാണ് ഉപയോഗിച്ചിരുന്നത്. ഇത് ഏകദേശം 27,000 ഡോളറിന് വിറ്റു, അതായത് ഇന്നത്തെ ഏകദേശം 268,709 ഡോളറിന് തുല്ല്യമാണ്.

ഡിഇസിയുടെ ആദ്യത്തെ "വലിയ" യന്ത്രമായിരുന്നു പിഡിപി-6. ഐബിഎം, ഹണിവെൽ, ജനറൽ ഇലക്ട്രിക് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മറ്റ് വലിയ കമ്പ്യൂട്ടറുകൾക്ക് പൊതുവായി 36-ബിറ്റ് വേഡാണ് ഉപയോഗിച്ചിരുന്നത്. പിഡിപി-6 ഒരു ബിൽറ്റ്-ഇൻ ടൈം-ഷെയറിംഗ് സംവിധാനത്തോടെയാണ് വന്നത്. പിഡിപി-1 പോലെയുള്ള മറ്റ് മെഷീനുകൾക്കും ടൈം-ഷെയറിംഗ് ഉണ്ടായിരുന്നു, എന്നാൽ ഈ സംവിധാനം നടപ്പാക്കുന്നതിന് അധിക സജ്ജീകരണം ആവശ്യമാണ്. പിഡിപി-6 ആണ് ആദ്യമായി നിർമ്മാതാക്കളുടെ പിന്തുണയുള്ള ടൈം-ഷെയറിംഗ് മെഷീൻ. ഇത് ഉടനടി ഉപയോഗിക്കാൻ പാകത്തിന് തയ്യാറാക്കി[6].

ലോകമെമ്പാടും 23 പിഡിപി-6 മെഷീനുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ[6][7]. ഇത് സങ്കീർണ്ണവും ചെലവേറിയതും ഇൻസ്റ്റാൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായിരുന്നു. അതിനാൽ തന്നെ സെയിൽസ് ടീമിന് കൂടുതൽ എണ്ണം വിൽക്കാൻ സാധിച്ചില്ല. എന്നിരുന്നാലും, കമ്പനി പിന്നീട് പിഡിപി-6 ഒരു വിജയമായി കണക്കാക്കി:

കുറഞ്ഞ വിലയ്ക്ക് ഗംഭീരവും ശക്തവുമായ കഴിവുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്പ്യൂട്ടറാണ് പിഡിപി-6 എന്നതിനാൽ, നിർമ്മിച്ച പിഡിപി-6-കളിൽ പലതും യൂണിവേഴ്സിറ്റിയിലേക്കും ശാസ്ത്ര ഗവേഷണത്തിനും ഉപയോഗിച്ചു, ഡിഇസിക്ക് ഈ വിപണിയിൽ ശക്തമായ അടിത്തറ നൽകുകയും ചെയ്തു. ഭാവി മോഡലുകൾക്കായുള്ള യൂസർ ഇൻപുട്ടും ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ വികസനത്തിൽ സഹായിക്കുന്നതിനായി ശോഭയുള്ള യുവാക്കളായ ഭാവി ജീവനക്കാരുടെ ഉറവിടവും ലഭ്യമാക്കും.[8]

വിൽപ്പന വളരെ മന്ദഗതിയിലായതിനാൽ ഡിഇസി ഈ സിസ്റ്റം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ഇനി 36-ബിറ്റ് മെഷീനുകൾ നിർമ്മിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.[9] ഭാഗ്യവശാൽ, ഈ തീരുമാനം മാറ്റുകയും വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫ്ലിപ്പ്-ചിപ്പ് മൊഡ്യൂളുകളും വളരെ ചെറിയ സിസ്റ്റം ബോർഡുകളും ഉപയോഗിച്ച് ഒരു പുതിയ 36-ബിറ്റ് സിസ്റ്റം രൂപകൽപ്പന ചെയ്യുകയും ചെയ്തു. തത്ഫലമായുണ്ടാകുന്ന ഡിസൈനിൽ 1966-ൽ പിഡിപി-10 ആയി പുറത്തിറങ്ങി. പിഡിപി-6 ൻ്റെ പിൻഗാമിയായാണ് ഡിഇസി ഈ യന്ത്രത്തെ വിശേഷിപ്പിക്കുന്നത്. ഇത് പിഡിപി-6-നൊപ്പം പ്രോഗ്രാം-കോമ്പീറ്റബിളാണെങ്കിലും, ഇത് ഏകദേശം ഇരട്ടി വേഗത്തിൽ പ്രവർത്തിച്ചു, ടൈംഷെയറിംഗും ബാച്ച് പ്രോസസ്സിംഗ് സവിശേഷതകളും ഉണ്ടായിരുന്നു, കൂടാതെ വൈവിധ്യമാർന്ന വിപുലീകരണങ്ങളും ഇൻപുട്ട്/ഔട്ട്പുട്ട് ഓപ്ഷനുകളും ഇതിനുണ്ടായിരുന്നു[10]. ഇത് കൂടുതൽ വിജയിക്കുകയും ഒടുവിൽ ഏകദേശം 1,500 എണ്ണം വിറ്റഴിക്കുകയും ചെയ്തു.[11]

  1. 1.0 1.1 Knight, Tom. "PDP-6 Home Page". MIT CSAIL. Archived from the original on 2 February 2004.
  2. "PDP-6 price". Retrieved 8 July 2024.
  3. "creation of PDP-10". Retrieved 7 July 2024.
  4. "A Proposal to American Research and Development Corporation 27 May 1957" (PDF). Retrieved 30 March 2023.
  5. IBM Corporation (1954). 704 electronic data-processing machine: manual of operation (PDF). p. 35.
  6. 6.0 6.1 History 1975, p. 6.
  7. "PDP-6". DIGITAL Computing Timeline. Digital Equipment Corporation.
  8. Bell et al. 1978, p. 487-488.
  9. Bell et al. 1978, p. 488.
  10. History 1975, p. 8.
  11. Larry Lettieri (November 1980). "Foonly challenges DEC patents with emulator". Mini-Micro Systems. pp. 15, 17.
"https://ml.wikipedia.org/w/index.php?title=പിഡിപി-6&oldid=4107326" എന്ന താളിൽനിന്ന് ശേഖരിച്ചത്