പിഗ്‌മാൻ
മലയാള ചലച്ചിത്രം
(പിഗ്മാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. പ്രഭാകരൻ തിരക്കഥയും തകരച്ചെണ്ട എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക സംവിധാനവും നിർവഹിക്കുന്ന മലയാളചലച്ചിത്രമാണ് പിഗ്‌മാൻ. ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായിക പുതുമുഖമാണ്. ജഗതി ശ്രീകുമാർ, സലീം കുമാർ, സുരാജ് വെഞ്ഞാറമൂട്, തലൈവാസൽ വിജയ്, കെ.പി.എ.സി. ലളിത എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ സൂര്യ ഫിലിംസിന്റെ ബാനറിൽ ടി. ആർ. ശ്രീരാജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[1][2]
പിഗ്മാൻ | |
---|---|
സംവിധാനം | അവിര റെബേക്ക |
നിർമ്മാണം | ടി. ആർ. ശ്രീരാജ് |
തിരക്കഥ | എൻ. പ്രഭാകരൻ |
അഭിനേതാക്കൾ | ജയസൂര്യ, ജഗതി ശ്രീകുമാർ, സലീം കുമാർ, സുരാജ് വെഞ്ഞാറമൂട്, തലൈവാസൽ വിജയ്, കെ.പി.എ.സി. ലളിത |
സംഗീതം | ഗൗതം |
ഛായാഗ്രഹണം | പ്രദീപ് നായർ |
സ്റ്റുഡിയോ | ശ്രീ സൂര്യ ഫിലിംസ് |
റിലീസിങ് തീയതി | 2013 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകമലയാളഭാഷയിലും സാഹിത്യത്തിലും ഡോക്ടറേറ്റിന് ഉപരിപഠനം നടത്തുന്ന ഒരു മിടുക്കനായ ചെറുപ്പക്കാരൻ പന്നി ഫാമിൽ എത്തിപ്പെടുന്ന ജീവിതസാഹചര്യങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.[2]
അവലംബം
തിരുത്തുക- ↑ "ജയസൂര്യ പിഗ്മാൻ". മാതൃഭൂമി. 2011 മാർച്ച് 27. Archived from the original on 2011-04-02. Retrieved 2011 ഏപ്രിൽ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ 2.0 2.1 "പഠിച്ചുപഠിച്ച് ജയസൂര്യ പിഗ്‌മാൻ". മലയാള മനോരമ. 2011 ഏപ്രിൽ 10.
{{cite news}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help)