തലൈവാസൽ വിജയ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു പ്രമുഖ തമിഴ് ചലച്ചിത്രനടനാണ് തലൈവാസൽ വിജയ്. തമിഴിനു പുറമേ മലയാളമടക്കം മറ്റ് ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖതിരുത്തുക

ചെന്നെയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കേറ്ററിംഗ് കോഴ്സിലും മാർക്കറ്റിങ്ങ് മാനേജ്മെന്റിലും. പഠനം നടത്തി. പിന്നീട് ഡാൻസർ, കോറിയോഗ്രാഫർ ജോലികൾ നോക്കിയിട്ടുണ്ട്. ഇതിനു ശേഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന വിജയ് സ്വർണ്ണമെഡലോടെ അഭിനയം പൂർത്തിയാക്കി.[1]

അഭിനയരംഗത്ത്തിരുത്തുക

1992-ൽ തലൈവാസൽ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഇദ്ദേഹം തമിഴിൽ തന്നെ 120-ലേറെ ചിത്രങ്ങളിലും ഇരുപത്തഞ്ചോളം മലയാളചലച്ചിത്രങ്ങളിലും ഏതാനം തെലുഗു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീനാരാണയഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത യുഗപുരുഷൻ എന്ന സിനിമയിൽ ഗുരുവിന്റെ വേഷം അവതരിപ്പിച്ചത് തലൈവാസൽ വിജയ് ആയിരുന്നു.

അവലംബംതിരുത്തുക

  1. "My aim is to win a national award, says actor `Thalaivasal' Vijay". The Hindu. 2006-11-02. ശേഖരിച്ചത് 2010 February 19.
"https://ml.wikipedia.org/w/index.php?title=തലൈവാസൽ_വിജയ്&oldid=2914948" എന്ന താളിൽനിന്ന് ശേഖരിച്ചത്