പാൻഞ്ച് നദി
പാൻഞ്ച് നദി, അമു ദാരിയ നദിയുടെ ഒരു പോഷകനദിയാണ്. 1,125 കിലോമീറ്റർ നീളമുള്ള ഈ നദി അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ പ്രദേശങ്ങളുടെ ഒരു വലിയ ഭാഗത്തെ അതിർത്തിയായി നിലകൊള്ളുന്നു.[1] ഖ്വില-ഇ-പാഞ്ച ഗ്രാമത്തിനടുത്തായി പാമിർ നദിയും വഖാൻ നദിയും സംഗമിച്ചാണ് ഈ നദി രൂപംകൊള്ളുന്നത്. അവിടെ നിന്നു പടിഞ്ഞാറേയ്ക്കൊഴുകുന്ന ഈ നദി അഫ്ഗാനിസ്ഥാനും താജിക്കിസ്ഥാനുമായുള്ള ഒരു സ്വാഭാവിക അതിർത്തിയായി പരണമിക്കുന്നു. താജിക്കിസ്ഥാനിലെ ഗോർനോ ബദക്ഷാൻ സ്വയംഭരണമേഖലയുടെ തലസ്ഥാനമായ ഖൊറോഗ് നഗരം പിന്നിട്ടുകഴിഞ്ഞാൽ അതിന്റെ ഒരു പ്രധാന പോഷകനദിയായ ബർട്ടാങ് നദിയിൽ നിന്നുള്ള ജലത്തെ ഉൾക്കൊള്ളുന്നു. തുടർന്ന് തെക്കുപടിഞ്ഞാറേയ്ക്കു തിരിഞ്ഞൊഴുകുന്ന ഈ നദി വഖ്ഷ് നദിയുമായി ചേരുന്നതിനുമുമ്പ് മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ നദിയായ അമു ദാരിയയായി രൂപമാറ്റം നടത്തുന്നു.
പാൻഞ്ച് നദി | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | confluence of Pamir and Wakhan Rivers |
നദീമുഖം | Amu Darya |
നീളം | 921 കി.മീ (572 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 114,000 കി.m2 (44,016 ച മൈ) |
അവലംബം
തിരുത്തുക- ↑ "Pyanj River Basin Project". Asian Development Bank. Archived from the original on 2011-02-19. Retrieved 2008-12-07.