ദക്ഷിണേന്ത്യയിൽ കണ്ടുവരുന്ന ഒരു ചെറു വാഴയിനമാണ് പാളയംകോടൻ. മൈസൂർ പഴം, മൈസൂർ പൂവൻ എന്നീ പേരുകളിലും അറിയപ്പെടുന്നു[1]. താരതമ്യേന ചെറിയ പഴം ലഭിക്കുന്നതിനാൽ ചെറുപഴം എന്നപേരിലും അറിയപ്പെടുന്നു.

പാളയൻ കോടൻ
പാളയൻ തോടൻ

പ്രത്യേകതകൾ

തിരുത്തുക

നല്ല പൊക്കവും കരുത്തുമുള്ളതാണ് പാളയൻ കോടൻ വാഴകൾ.ഇലകളുടെ മദ്ധ്യ ഞരമ്പിൽ കാണുന്ന പിങ്ക് നിറമാണ് മറ്റിനങ്ങളിൽ നിന്ന് ഇവയെ തിരിച്ചറിയാൻ സാധിക്കുന്നത്. പാളയംകോടന്റെ ഒരു കുലയിൽ എൺപതോളം പഴങ്ങളുണ്ടാകും. നീളം കുറഞ്ഞ ഉരുണ്ട കായ്കളാണ് പാളയൻ കോടന്. പഴുത്ത കായ്ക്ക് സുവർണ്ണ നിറമാണ്. പടലയിൽ നിന്ന് കൊഴിയാതെ കൂടുതൽ ദിവസം സൂക്ഷിക്കാൻ സാധിയ്ക്കുന്നു. വരൾച്ചയെ അതിജീവിയ്ക്കാനുള്ള കഴിവുണ്ട്. അധികം പരിചരണം ആവശ്യമില്ലാതെ തണലിലും വളക്കൂറു കുറഞ്ഞ മണ്ണിലും പാളയൻ കോടനെ വളർത്താം. കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന ചെറുവാഴ പാളയംകോടനാണ്[അവലംബം ആവശ്യമാണ്]. 12-14 മാസത്തിൽ കുലവെട്ടാൻ സാധിയ്ക്കുന്ന ഈ വാഴപ്പഴത്തിന് നേരിയ പുളിരസമുണ്ട്. വാഴയിലയുടെ ആവശ്യത്തിനായും ഈ ഇനം നട്ടുവളർത്തുന്നു. പനാമ വിൽറ്റ്, ഇലപ്പുള്ളി എന്നീ രോഗങ്ങൾക്കെതിരെ പ്രതിരോധശക്തിയുണ്ട്. കൊക്കാൻ എന്ന വൈറസ്സ് രോഗം പെട്ടെന്ന് ബാധിയ്ക്കുന്നു. മാണവണ്ടിന്റെ ആക്രമണം ഈ ഇനത്തിന് താരതമ്യേന കുറവാണ്.

ചിത്രശാല

തിരുത്തുക
  1. വാഴ - ശാസ്ത്രീയ കൃഷിരീതികൾ. കേരള കാർഷിക സർവ്വകലാശാല. 2009. p. 6.
"https://ml.wikipedia.org/w/index.php?title=പാളയങ്കോടൻ&oldid=3753426" എന്ന താളിൽനിന്ന് ശേഖരിച്ചത്