പാളയം (കോഴിക്കോട്)
ചരിത്റം
11°15′01″N 75°47′04″E / 11.250344°N 75.784500°E കോഴിക്കോട് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ ഒന്നാണ് പാളയം . പാളയം പച്ചക്കറി മാർക്കറ്റ് , പാളയം ബസ്സ്റ്റാൻഡ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.
പാളയം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
സമയമേഖല | IST (UTC+5:30) |
പാളയം ബസ്സ്റ്റാൻഡ് തിരുത്തുക
മുമ്പ് കോഴിക്കോട് നഗരത്തിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വകാര്യബസ് സർവീസ് പാളയത്ത് നിന്നായിരുന്നു. ഇപ്പോൾ പാളയം ബസ്സ്റ്റാൻഡിൽ നിന്നും കുന്ദമംഗലം, മാവൂർ, തിരുവമ്പാടി, നരിക്കുനി, താമരശ്ശേരി,കൊടുവള്ളി, മുക്കം, അരീക്കോട്, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ഉള്ളത്. നിലവിൽ അമ്പത്ത് ബസ്സുകൾക്ക് ഒരേസമയം നിർത്തിയിടാൻ ഉള്ള സൗകര്യമുണ്ട് ഇവിടെ. പാളയം ബസ്സ്റ്റാൻഡ് നിലവിൽ വന്നിട്ട് 2013 ജനവരി 26ന് അമ്പത് വർഷമായി.[1]
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-16.