പാലുംവെള്ളരി
എറനാട്ടിലെ പതിനെട്ടര കാവുകളിലെ കോമരങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന അനുഷ്ഠാനകല. ഈ കാവുകൾ കരിങ്കാളികാവുകളാണ്. കരിങ്കാളീസങ്കൽപ്പം ഏറനാടിന്റെ പ്രത്യേകതയാണ്. പൂർണ്ണമായും കോമരങ്ങൾ നടത്തുന്ന പൂജ. പല തറവാടുകളിലും വഴിപാടായി ഇത് നടത്തുന്നു.
പീഠംവെപ്പ്, കളപ്രദക്ഷിണം,തിരിയുഴിച്ചിൽ, വെട്ടിവെളിച്ചപ്പെടൽ, വെളിപാട് അഥവാ കല്പന എന്നിവ ചടങ്ങുകൾ
പീഠംവെപ്പ്
തിരുത്തുകപാലുംവെള്ളരിയിലെ ആദ്യത്തെ ചടങ്ങാണ് പീഠംവെപ്പ്. ഏതെങ്കിലും ഒരു കോമരം ചുറ്റിക്കെട്ടി വാളുചിലമ്പുമണിഞ്ഞ് ഭഗവതിയെ ആവാഹിക്കാനുള്ള പീഠം പ്രതിഷ്ഠിക്കുന്നു. ധൂപദീപപുഷ്പങ്ങളെല്ലാം കോമരങ്ങൾക്ക് ചേർന്നപോലെ കൂടിയ അളവിലാണ് ഉപയോഗം. അലരിപ്പൂവാണ് പുഷ്പമായി ഉപയോഗിക്കുന്നത്. പാലമരംകൊണ്ടുണ്ടാക്കിയ വലിയ ധൂപക്കുറ്റിയിൽ കനലെടുത്ത് ധൂപാരാധന നടത്തുന്നു. തിരികൾ/കത്തിച്ച പന്തങ്ങളാണ് ദീപത്തെ പ്രതിനിധാനം ചെയ്യുന്നത്.
കളപ്രദക്ഷിണം,തിരിയുഴിച്ചിൽ
തിരുത്തുകകോമരം തുടർച്ചയായി വച്ച് പീഠത്തെ വലംവച്ചുകൊണ്ടിരിക്കും ഇതിനിടയിൽ കനലാട്ടവും ഉണ്ട്. കളം പൂജയും പ്രത്യേക ചുവടുവപ്പുകളോടെ കളം തൂവലും നടത്തുന്നു.
വെട്ടിവെളിച്ചപ്പെടൽ
തിരുത്തുകപങ്കെടുക്കുന്ന എല്ലാ കോമരങ്ങളും ഒത്തുചേർന്ന് ദേവിക്ക് മുമ്പിൽ വെട്ടിവെളിച്ചപ്പെട്ട് രക്തമൊലിപ്പിക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങാണിത്. ഹീയോ.. വിളികളോടെ എല്ലാവരും കൂടി വാളുകൊണ്ട് തങ്ങളുടെ നെറ്റിയിൽ വെട്ടി ചൊരവീഴ്ത്തുന്നു.
പതിനെട്ടര കാവുകൾ
തിരുത്തുകമുണ്ടക്കൽ ഇരുവേറ്റി വാകത്തൊടി മണ്ണൂർ കാരക്കുന്ന് മേൽമുറി പരിയാരിക്കൽ പറോല പാലക്കാട് കിളിയനക്കോട് പത്തനാപുരം പഴമ്പറമ്പ് പൂവത്തിങ്കൽ