പാലാ തങ്കച്ചൻ
കേരളത്തിലെ അറിയപ്പെടുന്ന ഒരു മോട്ടോർ സൈക്കിൾ അഭ്യാസിയാണ് പാലാ തങ്കച്ചൻ (ജനനം: 1951)[1]1956 മോഡൽ ജാവ ബൈക്കിലാണ് തങ്കച്ചൻ തന്റെ അഭ്യാസപ്രകടനം നടത്തിവരുന്നത്.[2]
ജീവിതരേഖ
തിരുത്തുകകോട്ടയം ജില്ലയിലെ പാലായാണ് തങ്കച്ചന്റെ സ്വദേശം.
പ്രകടനശൈലി
തിരുത്തുകപ്രത്യേക സുരക്ഷാമുൻകരുതലുകളുമൊന്നുമില്ലാതെ ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും റോഡുകളിലേയ്ക്ക് ബൈക്കിന്റെ ഹാൻഡിലിൽ ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ അതിവേഗത്തിൽ പ്രവേശിയ്ക്കുന്നതാണ് പ്രധാന അഭ്യാസം. സൈലൻസർ ഊരിമാറ്റിയതിനാൽ കാതടപ്പിയ്ക്കുന്ന ശബ്ദവും അകമ്പടിയായുണ്ടാകും. 1983-ലെ റിപ്പബ്ലിക്ക് ദിനപരേഡിൽ തങ്കച്ചൻ തന്റെ അഭ്യാസം പ്രകടിപ്പിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ മാതൃഭൂമി വാരാന്തപ്പതിപ്പ്. 20015 മാർച്ച് 15 പേജ്
- ↑ "അഭ്യാസിയായ ഒരു പാലാക്കാരന്റെ അധികമാരും അറിയാത്ത ജീവിതകഥ". മാതൃഭൂമി. Archived from the original on 2015-03-15. Retrieved 16 മാർച്ച് 2015.
{{cite web}}
: CS1 maint: bot: original URL status unknown (link)