പാലസ്സ് ഓൺ വീൽസ്
ഇന്ത്യയിലെ ആദ്യവിനോദസഞ്ചാരട്രെയിനാണ് പാലസ് ഓൺ വീൽസ്. രാജസ്ഥാനിലെ വിനോദസഞ്ചാരമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി ചേർന്നാണ് ഈ സംരംഭം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.[1]
Palace on Wheels | |
---|---|
പ്രമാണം:Palace on Wheels logo.gif | |
Entered service | January 26, 1982 - present |
Operator | Indian Railways |
Line(s) served | New Delhi - Jaipur - Udaipur - Bharatpur - Agra - New Delhi |
സൗകര്യങ്ങൾ
തിരുത്തുകഇരുപത്തിമൂന്ന് കോച്ചുകളുളള പാലസ് ഓൺ വീൽസിൽ 104 യാത്രക്കാരെ ഉൾക്കൊളളിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മഹാരാജ, മഹാറാണി എന്ന പേരിൽ രണ്ട് റെസ്റ്റോറന്റുകൾ, ഒരു ബാർ കം ലോഞ്ച്, 14 സലൂണുകൾ, ഒരു സ്പാ തുടങ്ങിയവ ഇതിലുണ്ട്[2]. പഴയകാല രജപുത്രനാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകൾ[3].
പാത
തിരുത്തുകഎഴു രാത്രിയും എട്ട് പകലുമായി നീളുന്ന യാത്രയിൽ[4] ജയ്പ്പൂർ, സവായ് മധോപ്പൂർ, ചിറ്റോർഗഡ്, ഉദയ്പ്പൂർ, ജയ്സാൽമിർ, ജോധ്പ്പൂർ, ഭരത്പ്പൂർ, ആഗ്ര എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Website Archived 2015-10-21 at the Wayback Machine. of Rajasthan Tourism Development Corporation Ltd. (RTDC), a Government Of Rajasthan Undertaking
അവലംബം
തിരുത്തുക- ↑ "Palace on wheels - Exclusive Indian train was originally used by royalty". Palace on Wheels. April 07, 2017. Archived from the original on 2012-10-17.
{{cite news}}
: Check date values in:|date=
(help) - ↑ "feature of world famous royal train palace on wheels". www.bhaskar.com. Retrieved 2015-08-12.
- ↑ "Have a look at the coaches (four pages)". Archived from the original on 2013-08-25. Retrieved 2016-05-15.
- ↑ Train Route