പാലക്കാട് മദ്ദളം
കേരളത്തിലെ പാലക്കാട് ജില്ലയിൽ നിർമ്മിക്കുന്ന ഒരു വാദ്യ ഉപകരണമാണ് പാലക്കാട് മദ്ദളം. ചെമ്പകം, കരിങ്ങാലി മരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.[1] എന്നാൽ പ്ലാവ് ഉപയോഗിച്ചും ഇവ നിർമ്മിക്കാറുണ്ട്.പോത്തിൻ തോലുകൊണ്ട് അവ സംരക്ഷിക്കുകയും ചെയ്യുന്നു. കഥകളിയിലും പഞ്ചവാദ്യത്തിലും ഇൗ സവിശേഷ മദ്ദളം കൊട്ടാറുണ്ട്.വ്യത്യസ്തമായ സ്വരങ്ങളാണ് ഉപകരണത്തിൻെറ ഇരുവശത്തു നിന്നും കേൾക്കാൻ സാധിക്കുക.
ചരിത്രം
തിരുത്തുക13ാം നൂറ്റാണ്ടിൽ ഇത് ദേവ വാദ്യമായി കരുതപ്പെട്ടിരുന്നു. ശിവ നൃത്തത്തിന് ഉപയോഗിച്ചതായും പ്രണവ ഒാംകാര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വാദ്യമായും മദ്ദളത്തെ വിലയിരുത്തുന്നു.
പാലക്കാടിന്റെ സ്വാധീനം
തിരുത്തുകഈ മദ്ദളം നിർമ്മിക്കുന്നതിൽ 150 വർഷം പാരമ്പര്യമുള്ള കുടുംബങ്ങൾ പാലക്കാട് ജില്ലയിൽ ഉണ്ട്.