പാറോ

ഇറാനിലെ പ്രമുഖ കൊടുമുടി

ഇറാന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കെർമാൻഷാ നഗരത്തിന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പർവതമാണ് പാറോ (കുർദിഷ്:پهڕاو "നിറയെ വെള്ളം"). ഏകദേശം 80 കിലോമീറ്റർ നീളവും 880 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുള്ള പാറോ സാഗ്രോസ് പർവതനിരകളുടെ ഭാഗമാണിത്.[2] ലോകത്തിലെ 1515 അൾട്രാ-പ്രമുഖ കൊടുമുടികളിൽ ഒന്നാണ് പാറോ.

Parâw
Parâw covered with snow. from top of Mount Meywala
ഉയരം കൂടിയ പർവതം
Elevation3,390 മീ (11,120 അടി) [1]
ListingThree thousanders
Coordinates34°23′31″N 47°14′13″E / 34.392°N 47.237°E / 34.392; 47.237
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Parâw is located in Iran
Parâw
Parâw
Location in Iran
സ്ഥാനംNE Kermanshah , Kermanshah Province
Parent rangeZagros
Climbing
First ascent1970 by an English exploration team
Easiest routeChalabeh village

ജിയോളജി

തിരുത്തുക

തൃതീയ ഭൗമശാസ്ത്ര കാലഘട്ടത്തിലാണ് പർവ്വതം ഉയർത്തപ്പെട്ടത്. തുടർന്ന്, ക്വട്ടേണറി കാലഘട്ടത്തിൽ, അത് അതിന്റെ ഇന്നത്തെ രൂപത്തിലെത്തി. അതിന്റെ പാറകളുടെ ഘടന പ്രധാനമായും അവസാദശിലയും ചുണ്ണാമ്പുകല്ലുമാണ്. ഇത് മണ്ണൊലിപ്പ് മൂലം മലയിൽ നിരവധി ഗുഹകളും കിണറുകളും രൂപപ്പെടാൻ കാരണമായി.[3]

ഏറ്റവും ഉയർന്ന ഗുഹ

തിരുത്തുക

സമുദ്രനിരപ്പിൽ നിന്ന് 3050 മീറ്റർ ഉയരത്തിലാണ് പാറോ ഗുഹ അഥവാ ഘർ പരൗ സ്ഥിതി ചെയ്യുന്നത്. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗുഹയും ലോക ഗുഹകളുടെ എവറസ്റ്റ് എന്നറിയപ്പെടുന്നതുമാണ്.[4][5]ഈ ഗുഹയ്ക്ക് 751 മീറ്റർ ആഴമുണ്ട്. ഡി 5 ഡിഗ്രി ബുദ്ധിമുട്ട് എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ ഗുഹയ്ക്ക് ഗുഹയിൽ കയറാൻ ഏറ്റവും പ്രയാസമുള്ള ഗുഹകളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.[6] ഗുഹ കണ്ടെത്തിയ ബ്രിട്ടീഷ് ഗുഹസംഘം ഇതിന് ഘർ പരൗ എന്ന പേര് നൽകി.[7] ഈ ഗുഹയിൽ അഞ്ച് പ്രൊഫഷണൽ ഗുഹകയറ്റക്കാർ മരിച്ചിട്ടുണ്ട്.[8]

ഏഷ്യയിലെ ഏറ്റവും ആഴമേറിയ ഗുഹ

തിരുത്തുക

ഏഷ്യയിലെ ഏറ്റവും ആഴമേറിയ ഗുഹയാണ് ജുജാർ. ഇത് പാറോയുടെ കിഴക്കൻ മുഖത്താണ് സ്ഥിതി ചെയ്യുന്നത്. 2015 സെപ്റ്റംബർ 7 ന് ജുജാർ ഗുഹ ഇറാനിലെ ഏറ്റവും ആഴമേറിയ ഗുഹയായി അംഗീകരിക്കപ്പെട്ടു. 24 കായികതാരങ്ങൾ അടങ്ങുന്ന ഇറാനിയൻ ഗുഹ സംഘം ഈ ഗുഹയുടെ 806 മീറ്ററും 8 സെന്റീമീറ്ററും കണ്ടെത്തി. ഈ നേട്ടത്തിന് മുമ്പ് ഇറാനിലെ ഏറ്റവും ആഴമേറിയ ഗുഹയായിരുന്നു പാറോ ഗുഹ (പർവ്വതത്തിലും സ്ഥിതി ചെയ്യുന്നു). 2016 ഓഗസ്റ്റിൽ ഗുഹ മുഴുവൻ പര്യവേഷണം ചെയ്യാൻ ഒരു അന്താരാഷ്ട്ര പര്യവേഷണ സംഘംആരംഭിച്ചു.[9] ഒടുവിൽ അവർ ഗുഹയിൽ 1000 മീറ്ററിലധികം ആഴത്തിൽ എത്തിയതായി പ്രഖ്യാപിച്ചു.[10] അങ്ങനെ ജുജാർ ഏഷ്യയിലെയും ഇറാനിലെയും ഏറ്റവും ആഴമേറിയ ഗുഹയായി മാറി.

രണ്ടാമത്തെ ആഴത്തിലുള്ള സ്വാഭാവിക കിണർ

തിരുത്തുക

പാറോയുടെ അതിരിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത കിണർ ആണ് ഘാല ഗുഹ. ഇത് 559.6 മീറ്റർ ആഴത്തിൽ എത്തുകയും ലോകത്തിലെ രണ്ടാമത്തെ ആഴമേറിയ പ്രകൃതിദത്ത കിണറായി അംഗീകരിക്കപ്പെടുകയും ചെയ്തു.[11][12]

  1. "صعود به قله پراو کرمانشاه". Archived from the original on 2017-09-10. Retrieved 2023-11-16.
  2. "قلل و حدود جاده‌ای کوهستان پراو". Wikiloc - Rutas y puntos de interés GPS del Mundo.
  3. "قلل و حدود جاده‌ای کوهستان پراو". Wikiloc - Rutas y puntos de interés GPS del Mundo.
  4. "play with death in most dangerous cave of Iran" (in പേർഷ്യൻ). Isna. 1 June 2015.
  5. "Paraw cave was registered as second national site of Kermanshah". www.farsnews.com. Fars News. Archived from the original on 2016-09-13. Retrieved 2023-11-16.
  6. "Global importance of Paraw". Department of environment of Iran (in Persian). Archived from the original on 2018-09-17. Retrieved 2023-11-16.{{cite web}}: CS1 maint: unrecognized language (link)
  7. "The Ghar Parau Foundation". 11 March 2012.
  8. "some pictures of murderer cave". YJc (in പേർഷ്യൻ).
  9. "Jujar, deepest cave of Iran has been discovered" (in Persian).{{cite web}}: CS1 maint: unrecognized language (link)
  10. "Iran\Kermanshah Paraw Jujar cave summer 2016". Iran caves. Archived from the original on 2017-03-14. Retrieved 2023-11-16.
  11. "Ghala natural well is 2nd natural well in the world". Hamshahri online (in Persian). 27 September 2016.{{cite web}}: CS1 maint: unrecognized language (link)
  12. "Ghal cave 2nd natural well of the world". wiki mountain (in പേർഷ്യൻ). 13 March 2017.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാറോ&oldid=4007793" എന്ന താളിൽനിന്ന് ശേഖരിച്ചത്