പാറത്തോട് ഗ്രാമം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിന് കീഴിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലിലുൾപ്പെട്ട ഒരു ചെറിയ ഒരു ഗ്രാമമാണ് പാറത്തോട്.[1] കെ.കെ. റോഡിൽ (കോട്ടയം-കുമളി) കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിലാണ് പാറത്തോട് ഗ്രാമം സ്ഥിതിചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 39 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇവിടേയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ദൂരം 6 കിലോമീറ്റർ ആണ്.
പാറത്തോട് | |
---|---|
ഗ്രാമം | |
Coordinates: 9°34′15″N 76°49′55″E / 9.57083°N 76.83194°E | |
Country | India |
State | കേരളം |
District | കോട്ടയം |
• ഭരണസമിതി | പാറത്തോട് ഗ്രാമപഞ്ചായത്ത് |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686512 |
Telephone code | 04828 |
വാഹന റെജിസ്ട്രേഷൻ | KL-34 |
Nearest city | കാഞ്ഞിരപ്പള്ളി |
Civic agency | പാറത്തോട് ഗ്രാമപഞ്ചായത്ത് |
ചിറക്കടവ് (7 കി.മീ), കൂട്ടിക്കൽ (7 കി.മീ.) മുണ്ടക്കയം (9 കി.മീ.), പൂഞ്ഞാർ തെക്കേക്കര (9 കി.മീ), തിടനാട് (11 കി.മീ. എന്നിവയാണ് പാറത്തോട് ഗ്രാമത്തിന് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ. പടിഞ്ഞാറ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വടക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്, കിഴക്ക് അഴുത ബ്ലോക്ക് പഞ്ചായത്ത് എന്നിവയാൽ ഈ ഗ്രാമം വലയം ചെയ്യപ്പെട്ടിരിക്കുന്നു.
വിദ്യാലയങ്ങൾ:
തിരുത്തുക- സെൻ്റ് ഡൊമിനിക്‌സ് കോളേജ്
- ജി.എച്ച്.എസ്.എസ്., ഇടക്കുന്നം
- സെൻ്റ് ജോസഫ്സ് എച്ച്.എസ്. കൂവപ്പള്ളി
- അസംപ്ഷൻ എച്ച്.എസ്., പാലമ്പ്ര
- ജി.എം.എച്ച്.എസ്., പാറത്തോട്
- സെൻ്റ് ജോസഫ്സ് യു.പി.എസ്, കൂവപ്പള്ളി
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 ഡിസംബർ 2008. Retrieved 10 ഡിസംബർ 2008.