പാരാൻസിസ്‌ട്രോസിറസ് ജാഫർപാലോട്ടി

വെസ്പിഡെ കുടുംബത്തിലെ യൂമെനിനെ ഉപകുടുംബത്തിൽ പാരാൻസിസ്‌ട്രോസിറസ് വിഭാഗത്തിൽപ്പെട്ട പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തിയിട്ടുള്ള ഒരിനം കടന്നലാണ് 'പാരാൻസിസ്‌ട്രോസിറസ് ജാഫർ പാലോട്ടി' (ശാസ്ത്രീയനാമം: Parancistrocerus jaferpaloti)[1][2].

പാരാൻസിസ്‌ട്രോസിറസ് ജാഫർപാലോട്ടി
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. jaferpaloti
Binomial name
Parancistrocerus jaferpaloti
(P. Girish Kumar, J. M. Carpenter and P. M. Sureshan, 2016)

ശാസ്ത്രനാമം

തിരുത്തുക

സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. പി. ഗിരീഷ്‌കുമാർ, ഡോ. പി.എം സുരേശൻ എന്നിവരും ന്യൂയോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഡോ. ജയിംസ് കാർപെന്ററും ഉൾപ്പെട്ട സംഘമാണ് കടന്നലിനെ തിരിച്ചറിഞ്ഞത്[3]. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് പഠിക്കുന്ന സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കണ്ണൂർ സ്വദേശിയുമായ ഡോ. മുഹമ്മദ് ജാഫർ പാലോട്ടിനുള്ള ആദരസൂചകമായിട്ടാണ് ശാസ്ത്രനാമം നൽകിയിരിക്കുന്നത്.

പ്രത്യേകതകൾ

തിരുത്തുക

ആറ് മില്ലിമീറ്റർ മാത്രം നീളമുള്ള ഉപദ്രവകാരികളല്ലാത്ത ചെറു കടന്നലുകളാണ് ഇവ മണ്ണുകൊണ്ടാണ് കൂടുണ്ടാക്കുന്നത്.

മലബാർ വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം, നിലമ്പൂർ വനം, മുത്തപ്പൻപുഴ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്[4].

  1. "'ജാഫർ പാലോട്ടി'ൻറെ പേരിൽ പശ്ചിമഘട്ടത്തിൽ പുതിയ ഇനം കടന്നൽ ". മാതൃഭൂമി. Archived from the original on 2017-01-12. Retrieved 10 ജനുവരി 2017.
  2. "A taxonomic review of the genus Parancistrocerus Bequaert (Hymenoptera: Vespidae: Eumeninae) from the Indian subcontinent with the description of three new species" (PDF). zenodo.org. Retrieved 12 ജനുവരി 2017. {{cite web}}: line feed character in |title= at position 58 (help)
  3. "New wasp species discovered". The Hindu. Retrieved 11 ജനുവരി 2017.
  4. "New species of wasp spotted in Western Ghats". Times of India. Retrieved 10 ജനുവരി 2017.