ജന്തുശാസ്ത്രത്തിലും സസ്യശാസ്ത്രത്തിലും പാരാടൈപ്പ് എന്നാൽ, ഒരു ജീവിയുടെ സ്പീഷിസിന്റെയോ ടാക്സോണിന്റെയോ ശാസ്ത്രീയനാമം യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്നതെന്ത്, എന്നു നിർവ്വചിക്കാൻ സഹായിക്കുന്ന ഒരു ജീവിയുടെ സ്പെസിമൻ ആകുന്നു. പക്ഷെ, ഇത് ഒരു ഹോളോടൈപ്പ് അല്ല. (സസ്യശാസ്ത്രത്തിൽ ഇത് ഐസോടൈപ്പോ സിൻടൈപ്പോ ആകാം). മിക്കപ്പോഴും, ഒന്നിൽക്കൂടുതൽ പാരാടൈപ്പുകൾ ഉണ്ടായിരിക്കും. പാരാടൈപ്പുകൾ എപ്പോഴും മ്യൂസിയത്തിലെ ഗവേഷണശേഖരണങ്ങളിൽ ഉണ്ടായിരിക്കും.

Paratype of Lepidothrix vilasboasi (Sick, 1959) in Museum für Naturkunde, Berlin
Paratype of Cadurcotherium nouleti – MHNT

ജന്തുശാസ്ത്രത്തിൽ ഉപയോഗിക്കുന്ന പാരാടൈപ്പ് എന്ന വാക്കിന്റെ കൃത്യമായ അർത്ഥമല്ല സസ്യശാസ്ത്രത്തിൽ ഇതേ വാക്കുപയോഗിക്കുമ്പോൾ ലഭിക്കുന്നത്. രണ്ടു ശാസ്ത്രശാഖകളിലും എങ്ങനെയായിരുന്നാലും, ഈ വാക്ക് ഹോളോടൈപ്പിനോടു ചേർത്തുപയോഗിച്ചുവരുന്നു.

ജന്തുശാസ്ത്രം

തിരുത്തുക

ജന്തുശാസ്ത്രത്തിൽ  In zoological nomenclature, ഒരു പാരാടൈപ്പിനെ a paratype ഔദ്യോഗികമായി ഇങ്ങനെ നിർവ്വചിക്കാം: "ഹോളോടൈപ്പല്ലാത്ത ഒരു ടൈപ്പ് സീരീസിലെ ഓരോ സ്പെസിമെൻ."[1]

സസ്യശാസ്ത്രം 

തിരുത്തുക

സസ്യശാസ്ത്ര നാമപദ്ധതിയിൽ, ഒരു ടൈപ്പ് എന്നു പറയാത്ത യഥാർത്ഥ വിവരണത്തിൽ കാണിച്ചിരിക്കുന്ന ഒരു സ്പെസിമെൻ ആകുന്നു. ഇത് ഒരു ഹോളോടൈപ്പോ ഐസോടൈപ്പോ അല്ല (ഹോളോടൈപ്പിന്റെ കൃത്രിമം).

ഇതും കാണൂ 

തിരുത്തുക
  1. Glossary of the International Code of Zoological Nomenclature, International Code of Zoological Nomenclature
"https://ml.wikipedia.org/w/index.php?title=പാരാടൈപ്പ്&oldid=3827443" എന്ന താളിൽനിന്ന് ശേഖരിച്ചത്