ഈജിപ്തിലെ ജനങ്ങൾ പ്രാചീനകാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന മാധ്യമമാണ് പാപ്പിറസ്. പേപ്പിറസ് എന്ന ചെടിയുടെ തണ്ടിൽനിന്നുമാണ് കടലാസുപോലെയുള്ള താളുകൾ ഉണ്ടാക്കിയിരുന്നത്[1]. ചുരുളുകളായിട്ടാണ് ഇത് സൂക്ഷിച്ചിരുന്നത്. ചില ചുരുളുകൾക്ക് 12 മീറ്റർ വരെ നീളമുണ്ടായിരുന്നു. നെടുകെ പിളർന്ന പാപ്പിറസ് ചെടിയുടെ തണ്ടിൽ നിന്നും നേർത്ത പാളികളായി മുറിച്ചെടുത്ത് അവയെ പരസ്പരം കൂട്ടിച്ചേർത്താണ് കടലാസിനു പകരം എഴുതാനുള്ള മാധ്യമം ഉണ്ടാക്കിയിരുന്നത്.

പാപ്പിറസ്

അവലംബം തിരുത്തുക

  1. "www-user.uni-bremen.de/~wie/Egerton/BellSkeat2.html". മൂലതാളിൽ നിന്നും 2013-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പാപ്പിറസ്&oldid=3971201" എന്ന താളിൽനിന്ന് ശേഖരിച്ചത്