പാന്തിയോൺ
ഫ്രാൻസിലെ പാരിസിൽ സ്ഥിതിചെയ്യുന്ന ലാറ്റിൻ ക്വാർട്ടറിലെ ഒരു കെട്ടിടമാണ് പാന്തിയോൺ (ലാറ്റിൻ: ഗ്രീക്ക് പാന്തേൺ (Еeron) '(ക്ഷേത്രം) to all the gods [1]).സെന്റ് ജെനിവീവിനായി സമർപ്പിച്ചിരിക്കുന്ന പള്ളിയായാണ് ഇത് ആദ്യം നിർമ്മിച്ചത്. ജെനിവീവിന്റെ സ്‌മാരകാവശിഷ്‌ടങ്ങൾ സൂക്ഷിക്കുന്ന പേടകം സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് പല മാറ്റങ്ങൾക്കും ശേഷം, വിശിഷ്ട ഫ്രഞ്ച് പൗരന്മാരുടെ അവശിഷ്ടങ്ങൾ അടങ്ങിയ ഒരു മതേതര ശവകുടീരമായി പ്രവർത്തിക്കുന്നു. നിയോക്ലാസിസിസത്തിന്റെ ആദ്യകാല ഉദാഹരണമാണിത്. ഒരു താഴികക്കുടത്തിനു ചുറ്റും റോമിലെ പന്തീയോൺ മാതൃകയിലുള്ള മുഖച്ഛായയിൽ പണികഴിപ്പിച്ചിരിക്കുന്ന ചില ഭാഗങ്ങൾ ബ്രമന്റെ ടെമ്പിയറ്റോയോട് കടപ്പെട്ടിരിക്കുന്നു. മൊണ്ടേൻ സെയിന്റ്-ജെനിവീവിലെ 5th അറോഡിസ്മെന്റിൽ സ്ഥിതിചെയ്യുന്ന പാന്തിയോണിൽ പാരീസ് മുഴുവനായും കാണാൻ സാധിക്കുന്നു. ഗോഥിക് കത്തീഡ്രലിന്റെ തിളക്കം പ്രകാശം എന്നിവയോടൊപ്പം ക്ലാസിക്കൽ തത്ത്വങ്ങളുമായി സംയോജിപ്പിക്കാൻ ഡിസൈനർ ജാക്വസ്-ജർമൻ സഫ്ലോട്ടിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഒരു ശവകുടീരം എന്ന നിലയിൽ അതിന്റെ പങ്ക് മികച്ച ഗോതിക് വിൻഡോകൾ ഉപയോഗിച്ച് തടയേണ്ടതായി വന്നു.
Panthéon | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | Mausoleum |
വാസ്തുശൈലി | Neoclassicism |
സ്ഥാനം | Paris, France |
നിർമ്മാണം ആരംഭിച്ച ദിവസം | 1758 |
പദ്ധതി അവസാനിച്ച ദിവസം | 1790 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Jacques-Germain Soufflot Jean-Baptiste Rondelet |
ഇതും കാണുക
തിരുത്തുക- Pantheon, Rome
- Panteón Nacional, Caracas
- Pantheon, Moscow
- Church of Santa Engrácia, Lisbon
- The Apotheosis of Washington – dome fresco of the US Capitol
- Listing of the work of Jean Antoine Injalbert-French sculptor Sculptor of statue of Mirabeau.
അവലംബം
തിരുത്തുക- ↑ Oxford English Dictionary, 3rd edition, 2005, s.v.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Panthéon at Centre des Monuments Nationaux
- Panthéon - current photographs and of the years 1900
- * Panthéon ou église Sainte-Geneviève? Les ambiguïtés d'un monument, Denis Bocquet, MA Thesis, Sorbonne University 1992 http://hal-enpc.archives-ouvertes.fr/docs/00/81/72/87/PDF/BocquetPantheon1992.pdf
- Panthéon in the Structurae database