പാണ്ഡവം
കേരളത്തിൽ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലുൾപ്പെട്ട ഒരു ചെറു ഗ്രാമമാണ് പാണ്ഡവം (/-ˈpɑːndəvəm/). കോട്ടയം-ഒളശ്ശ-പരിപ്പ് റൂട്ടിൽ കുടയംപടിക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പാണ്ഡവം | |
---|---|
ഗ്രാമം | |
Coordinates: 9°39′49.43″N 76°30′40.41″E / 9.6637306°N 76.5112250°E | |
Country | India |
State | Kerala |
District | Kottayam |
• ഭരണസമിതി | അയ്മനം ഗ്രാമപഞ്ചായത്ത് |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686015 |
ഏരിയ കോഡ് | 0481 |
വാഹന റെജിസ്ട്രേഷൻ | KL-05 |
Nearest city | Kottayam |
Nearest airport | Cochin International Airport Limited |
പദോൽപത്തി
തിരുത്തുകഐതിഹ്യമനുസരിച്ച്, "പാണ്ഡവവനം" എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞ പാണ്ഡവം എന്ന പേരിൻറെ അർത്ഥം പാണ്ഡവരുടെ വനം എന്നാണ്.[1]
ഐതിഹ്യം
തിരുത്തുകവനവാസകാലത്ത് പാണ്ഡവർ ഈ പ്രദേശത്ത് താമസിച്ചിരുന്നതായാണ് ഐതിഹ്യം. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തൻ ഇവിടെ ഒരു ശാസ്താ വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നാണ് പ്രചാരത്തിലുള്ള മറ്റൊരു വിശ്വാസം. തെക്കുംകൂർ രാജാവിന് പ്രായമേറിയതോടെ മകരസംക്രാന്തി നാളിൽ ശബരിമലയിൽ ദർശനത്തിന് പോകാനായില്ല. അദ്ദേഹത്തിന് ദർശനം നൽകാനായി പാണ്ഡവവനത്തിൽ താൻ കുടിയിരിക്കുന്നതായി ശാസ്താവ് അദ്ദേഹത്തിന് സ്വപ്നത്തിൽ ദർശനം നൽകി. രാജാവ് ഉടൻ തന്നെ കാട് വെട്ടിത്തെളിക്കാൻ ഉത്തരവിടുകയും അവിടെ ഒരു ശാസ്താ വിഗ്രഹം കണ്ടെത്തുകയും ചെയ്തു. പിന്നീട് അവിടെ ശാസ്താവിനായി ഒരു ശ്രീകോവിൽ നിർമ്മിക്കപ്പെടുകയും അത് പാണ്ഡവം ശ്രീ ധർമ്മശാസ്താ ക്ഷേത്രമായി അറിയപ്പെടുകയും ചെയ്യുന്നു.[2]
ശാസ്താ ക്ഷേത്രം
തിരുത്തുകപാണ്ഡവം ശാസ്താ ക്ഷേത്രം ശാസ്താവിനെ (അയ്യപ്പ) തൻ്റെ സഹവാസികളായ പൂർണ്ണ, പുഷ്കല എന്നിവരോടൊപ്പം പ്രധാന ദൈവമായി പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിൻ്റെ താന്ത്രികാവകാശം "കടിയക്കോൽ മന" യ്ക്കാണ്. ശിവൻ, മാളികപ്പുറത്തമ്മ, നാഗർ എന്നിവരാണ് ഇവിടുത്തെ ഉപദേവതകൾ. മലയാള മാസമായ ധനുവിൽ ആറാട്ടു ചടങ്ങോടെ ആരംഭിക്കുന്ന എട്ടു ദിവസത്തെ വാർഷികോത്സവം ഇവിടെ അരങ്ങേറുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്ര ഭരണം നടത്തുന്നത്.
ക്ഷേത്ര ഘടന
തിരുത്തുകതിരുവനന്തപുരത്തെ രാമവർമ അഗ്രഹാരത്തിലെ നാരായണപട്ടർ വരച്ച വിവിധ ഹിന്ദു ദേവതകളുടെ ചുവർചിത്രങ്ങളാൽ ഈ ഘടന അലങ്കരിക്കപ്പെട്ടിരിക്കുന്നു.[3] ഇവിടെയുള്ള അപൂർവ ചുവർചിത്രങ്ങൾ യുനെസ്കോയുടെ പൈതൃകപട്ടികയിൽ പെട്ടതാണ്. ക്ഷേത്രത്തിൻറെ തെക്കൻ ഭിത്തിയിൽ ശിവതാണ്ഡവം, ഗണപതി പൂജ, ഗോപികമാർക്കൊപ്പം പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണൻ എന്നിവയുടെ ചുവർചിത്രങ്ങളുമുണ്ട്. പടിഞ്ഞാറൻ ഭിത്തിയിൽ അശ്വരൂഢനായ (കുതിരപ്പുറത്തിരിക്കുന്ന) ശാസ്താവ്, യോഗ നരസിംഹം, സുബ്രഹ്മണ്യൻ എന്നിവരുടെ ചുവർചിത്രങ്ങൾ ഉണ്ട്. കലശാഭിഷേകം നടത്തുന്ന ഇന്ദ്രനെ (കിഴക്കൻ ദേവത) കിഴക്കൻ ഭിത്തിയിൽ ചിത്രീകരിച്ചിരിക്കുന്നു. അതോടൊപ്പം രാജയുടെ ഒരു പെയിൻ്റിംഗും ഉണ്ട്. വടക്കൻ ഭിത്തിയിൽ ആനപ്പുറത്തിരിക്കുന്ന ശാസ്താവിൻ്റെയും പാർവതി പരിണയത്തിൻ്റെയും (പാർവ്വതിയുടെ വിവാഹം) ചുമർചിത്രങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. ക്ഷേത്ര സമുച്ചയത്തിലെ നമസ്കാര മണ്ഡപം ഒറ്റക്കല്ലിൽ തീർത്തതാണ്. കഴുക്കോലും മേൽക്കൂരയുടെ ഭാഗങ്ങളും ഗ്രാനൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.[4]
അവലംബം
തിരുത്തുക- ↑ Thekkumkur History and Chronicle; Prof. N.E. Kesavan Namboothiri (2014). From Olassa to Thidanadu. Kottayam, Kerala state, India: Sahitya Pravarthaka Co-operative Society Ltd. p. 134. ISBN 9789385725647. Archived from the original on 2002-06-03. Retrieved 2024-12-06.
- ↑ Thekkumkur History and Chronicle; Prof. N.E. Kesavan Namboothiri (2014). From Olassa to Thidanadu. Kottayam, Kerala state, India: Sahitya Pravarthaka Co-operative Society Ltd. p. 134. ISBN 9789385725647. Archived from the original on 2002-06-03. Retrieved 2024-12-06.
- ↑ "Pandavam Sree Dharma Sastha Temple, Aymanam, Kumarakom, Kottayam, Kerala, India | Kerala Tourism". www.keralatourism.org. Retrieved 2016-12-17.
- ↑ Thekkumkur History and Chronicle; Prof. N.E. Kesavan Namboothiri (2014). From Olassa to Thidanadu. Kottayam, Kerala state, India: Sahitya Pravarthaka Co-operative Society Ltd. p. 134. ISBN 9789385725647. Archived from the original on 2002-06-03. Retrieved 2024-12-06.