വാനുവാടു ദ്വീപുകളുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തമാണ് പാം ചുഴലിക്കാറ്റ്. [1] കുറഞ്ഞത് ഇരുപത്തി നാല് പേരെങ്കിലും ഈ ചുഴലിക്കാറ്റിൽ മരണമടഞ്ഞിട്ടുണ്ട്.[2][3] ദക്ഷിണ പസഫിക് പ്രദേശത്ത് ഇതിനു മുന്പ് ഉണ്ടായ മാരകമായ ചുഴലിക്കാറ്റ് 2012 ലെ ഇവാൻ ആയിരുന്നു.[4] അന്ന് സമോവയിൽ പതിനാലു പേർ മരണപ്പെട്ടു. പാം ചുഴലിക്കാറ്റിന്റെ ആഘാതം സോളമൻ ദ്വീപുകൾ,ടുവാലു,ന്യൂസീലൻഡ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.

Severe Tropical Cyclone Pam
Category 5 severe tropical cyclone (Aus scale)
Category 5 tropical cyclone (SSHWS)
Severe Tropical Cyclone Pam near Vanuatu on March 13
FormedMarch 6, 2015 (March 6, 2015)
DissipatedCurrently active
(Extratropical after March 15)
Highest winds10-minute sustained: 250 km/h (155 mph)
1-minute sustained: 270 km/h (165 mph)
Lowest pressure896 hPa (mbar); 26.46 inHg
Fatalities12 confirmed, 46+ reported
Areas affected
Part of the 2014–15 South Pacific cyclone season

ഉണ്ടാക്കിയ മർദ്ദത്തിന്റെ കണക്ക് അനുസരിച്ച് ദക്ഷിണ പസഫിക്കിലെ ഏറ്റവും മാരകമായ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത് , ദക്ഷിണാർദ്ധ ഗോളത്തിലെ മൂന്നാമത്തെതും. മണിക്കൂറിൽ 270 കിലോമീറ്റർ വേറെ ഇതിനു വേഗത ഉണ്ടായിരുന്നു. 2015 മാർച്ച് 6 നു സോളമൻ ദ്വീപുകളുടെ കിഴക്ക് ഭാഗത്ത് രൂപം കൊണ്ട പാം പിന്നീട് തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ക്രമേണ വേഗത കൈവരിക്കുകയും ചെയ്തു. രണ്ടുദിവസം തുടർച്ചയായി ആഞ്ഞടിച്ച കൊടുങ്കാറ്റ് പൊതുവെ ദരിദ്രമായ വാനുവാടുവിനെ പൂർണമായും തല്ലിക്കെടുത്തിയാണ് അടങ്ങിയത്. ഭക്ഷണം, ശുദ്ധജലം തുടങ്ങി പ്രാഥമികാവശ്യങ്ങൾക്കുവരെ ഇനി ഈ ജനതക്ക് അന്താരാഷ്ട്ര സഹായം വേണം. ലോകരാഷ്ട്രങ്ങളുടെ സഹായം അഭ്യർഥിച്ച് വനുവാട് പ്രസിഡൻറ് ബാൽവിൻ ലോൺസ്ഡേൽ പ്രസ്താവനയിറക്കി.ദുരിതം ഇരട്ടിയാക്കി ഏറെനേരം കനത്ത മഴയുമുണ്ടായി.തലസ്ഥാനമായ പോർട് വില്ല ഉൾക്കൊള്ളുന്ന മുഖ്യദ്വീപ് ഒഴിച്ചുനിർത്തിയാൽ ബാക്കിയുള്ള ഇടങ്ങളിലെ യഥാർഥ അവസ്ഥ എന്താണെന്നറിയാൻ പോലും കഴിഞ്ഞിരുന്നില്ല.[5]

അവലംബം തിരുത്തുക

  1. Joshua Robertson (March 15, 2015). "Cyclone Pam: Vanuatu awaits first wave of relief and news from worst-hit islands". The Guardian. Retrieved March 15, 2015.
  2. http://www.madhyamam.com/news/345384/150317[പ്രവർത്തിക്കാത്ത കണ്ണി]
  3. Stephen Coates (March 17, 2015). "Rescue teams reach cyclone-hit Vanuatu islands, official toll lowered". Reuters. Archived from the original on 2015-03-17. Retrieved March 17, 2015.
  4. "Resilient Recovery in Samoa after Cyclone Evan". The World Bank. September 8, 2014. Retrieved March 17, 2015.
  5. http://www.madhyamam.com/news/345384/150317[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാം_ചുഴലിക്കാറ്റ്&oldid=3660982" എന്ന താളിൽനിന്ന് ശേഖരിച്ചത്