പശ്ചിമവാതങ്ങൾ
ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശങ്ങളിൽ നിന്നും 60 ഡിഗ്രി അക്ഷാംശങ്ങളിലേക്കു വീശുന്ന സ്ഥിരവാതങ്ങളെയാണ് പശ്ചിമവാതങ്ങൾ (ഇംഗ്ലീഷ്: Westerlies) എന്നുപറയുന്നത്.[1] പടിഞ്ഞാറ് ദിശയിൽ നിന്നു വീശുന്ന കാറ്റുകളായതിനാലാണ് ഇവയ്ക്കു 'പശ്ചിമവാതങ്ങൾ' എന്ന പേരുലഭിച്ചത്.[2] ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്കാണ് പശ്ചിമ വാതങ്ങൾ സഞ്ചരിക്കുന്നത്.[3]
ഉത്തരാർദ്ധഗോളത്തിൽ പശ്ചിമ വാതങ്ങൾ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും വടക്കുകിഴക്ക് ദിശയിലേക്കു വീശുന്നു. ദക്ഷിണാർദ്ധഗോളത്തിൽ വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നും തെക്കുകിഴക്ക് ദിശയിലേക്കാണ് ഇവയുടെ സഞ്ചാരം. വൻകരകളുടെ അഭാവവും വിസ്തൃതമായ സമുദ്രങ്ങളും കാരണം ദക്ഷിണാർദ്ധ ഗോളത്തിൽ തെക്കോട്ടു പോകുംതോറും പശ്ചിമവാതങ്ങൾക്കു ശക്തി കൂടുന്നു.[2] ദക്ഷിണാർദ്ധ ഗോളത്തിൽ വീശുന്ന പശ്ചിമവാതങ്ങളെ അലറുന്ന നാൽപ്പതുകൾ (റോറിംഗ് ഫോർട്ടീസ്), കഠോരമായ അൻപതുകൾ (ഫ്യൂരിയസ് ഫിഫ്റ്റീസ്), അലമുറയിടുന്ന അറുപതുകൾ (സ്ക്രീമിംഗ് സിക്സ്റ്റീസ്) എന്നിങ്ങനെ വിളിക്കാറുണ്ട്.[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Robert Fitzroy (1863). The weather book: a manual of practical meteorology. Longman, Green, Longman, Roberts, & Green. p. 63.
- ↑ 2.0 2.1 2.2 അധ്യായം 1. അന്തരീക്ഷ പ്രതിഭാസങ്ങൾ, പേജ് - 15, സാമൂഹ്യശാസ്ത്രം II പാഠപുസ്തകം സ്റ്റാൻഡേർഡ് X, തയ്യാറാക്കിയത് - SCERT, കേരളസർക്കാർ, 2012.
- ↑ "Westerlies". Glossary of Meteorology. American Meteorological Society. 2005. Archived from the original on 2010-06-22. Retrieved 2018-01-22.