പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം

ശ്രീലങ്കയിലെ കാൻഡിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. ശ്രീലങ്കയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഇത്. 2010 ജൂലൈയിൽ കാൻഡിയിൽനിന്നുള്ള പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ മുത്തയ്യ മുരളീധരന്റെ ബഹുമാനാർത്ഥം ഈ സ്റ്റേഡിയത്തെ മുത്തയ്യ മുരളീധരൻ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു.[2]

പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
പ്രമാണം:Pallekele International Cricket Stadium (2).jpg
പല്ലെക്കെലെ സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംപല്ലെക്കെലെ, കാൻഡി, ശ്രീലങ്ക
നിർദ്ദേശാങ്കങ്ങൾ7°16′49″N 80°43′20″E / 7.28028°N 80.72222°E / 7.28028; 80.72222
സ്ഥാപിതം27 നവംബർ 2009
ഇരിപ്പിടങ്ങളുടെ എണ്ണം35,000
ഉടമശ്രീലങ്ക ക്രിക്കറ്റ്
പ്രവർത്തിപ്പിക്കുന്നത്ശ്രീലങ്ക ക്രിക്കറ്റ്
പാട്ടക്കാർഅന്തർ പ്രവിശ്യ നിശ്ചിത ഓവർ ക്രിക്കറ്റ്
അന്തർ പ്രവിശ്യ ട്വന്റി20
ക്രിക്കറ്റ് ലോകകപ്പ് 2011
End names
ഹുന്നസ്ഗിരിയ എൻഡ്
രികില്ലസസ്കട എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്1 ഡിസംബർ 2010: ശ്രീലങ്ക v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്7 സെപ്റ്റംബർ 2011: ശ്രീലങ്ക v ഓസ്ട്രേലിയ
ആദ്യ ഏകദിനം8 മാർച്ച്[1] 2011: പാകിസ്താൻ v ന്യൂസിലൻഡ്
അവസാന ഏകദിനം6 നവംബർ 2012: ശ്രീലങ്ക v ന്യൂസിലൻഡ്
ആദ്യ അന്താരാഷ്ട്ര ടി206 ഓഗസ്റ്റ് 2011: ശ്രീലങ്ക v ഓസ്ട്രേലിയ
അവസാന അന്താരാഷ്ട്ര ടി2030 ഒക്ടോബർ 2012: ശ്രീലങ്ക v ന്യൂസിലൻഡ്
Domestic team information
കാൻടുരഥ ക്രിക്കറ്റ് ടീം (2009 –തുടരുന്നു)

ചരിത്രം

തിരുത്തുക

2009 നവംബർ 27നാണ് ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കിയത്. 2010 ഡിസംബറിൽ നടന്ന ശ്രീലങ്ക-വെസ്റ്റ് ഇൻഡീസ് മത്സരമാണ് ഈ സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരം. ശ്രീലങ്കയിലെ എട്ടാമത്തെ അന്താരാഷ്ട്ര ടെസ്റ്റ് ഗ്രൗണ്ട് ആണ് ഈ സ്റ്റേഡിയം. ഇന്ത്യ-ബംഗ്ലാദേശ്-ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച 2011 ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു വേദിയായിരുന്നു ഈ സ്റ്റേഡിയം. 2012ലെ ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയായി.

  1. ഷെരിൻഹാം, സാം. "ക്രിക്കറ്റ് ലോകകപ്പ്:റോസ് ടെയ്ലർ മിന്നി, ന്യൂസിലൻഡിന് ജയം". ബി.ബി.സി ന്യൂസ്. Retrieved 2010-03-09.[പ്രവർത്തിക്കാത്ത കണ്ണി]
  2. സിറിൽ വിമലസുരേന്ദ്രേ (27 ജൂലൈ 2010). "പല്ലെക്കെലെ ഇനിമുതൽ മുരളീധരന്റെ പേരിൽ". അയലൻഡ് ക്രിക്കറ്റ്. Archived from the original on 2010-08-30. Retrieved 27 നവംബർ 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക