പല്ലാസ് ആന്റ് അരക്ക്നെ

ഫ്ലെമിഷ് കലാകാരനായ പീറ്റർ പോൾ റൂബൻസ് വരച്ച ചിത്രം

1636 അല്ലെങ്കിൽ 1637 ൽ ഫ്ലെമിഷ് കലാകാരനായ പീറ്റർ പോൾ റൂബൻസ് വരച്ച ഓയിൽ-ഓൺ-ബോർഡ് ചിത്രമാണ് പല്ലാസ് ആന്റ് അരക്ക്നെ. ഈ ചിത്രം മിനർവ പനിഷിംഗ് അരാക്നെ, അരാക്നെ പണിഷെഡ് ബൈ പല്ലാസ് എന്നും അറിയപ്പെടുന്നു.[2][3]

Pallas and Arachne
German: Pallas und Arachne
കലാകാരൻPeter Paul Rubens
വർഷം1636-37
MediumOil on wood
MovementFlemish Baroque
അളവുകൾ26.67 cm × 38.1 cm (10.50 ഇഞ്ച് × 15.0 ഇഞ്ച്)
സ്ഥാനംVirginia Museum of Fine Arts, Richmond, Virginia[1]
ഉടമCollection of the Duke of Infantado
Collection of the Duc de Pastrana
Collection of the Duc d'Osuna
Collection of Michel van Galder
Newhouse Galleries by 1958
Virginia Museum of Fine Arts, 1958-present
AccessionAccessioned May 14, 1958
Websitewww.vmfa.museum/piction/6027262-8059131/

റൂബൻസിന്റെ പെയിന്റിംഗുകളുടെ ഒരു പരമ്പരയ്ക്കും ടോറെ ഡി ലാ പരഡയ്‌ക്കും അദ്ദേഹത്തിന്റെ വർക്ക്‌ഷോപ്പിനും വേണ്ടി വരച്ച ഒരു പ്രാഥമികചിത്രമായിരുന്നു ഇത്. ഈ ചിത്രം ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു.

അഥീന ദേവനും മർത്യനായ അരക്ക്നെയും തമ്മിലുള്ള നെയ്ത്ത് മത്സരത്തിന്റെ ഒവിഡിന്റെ മെറ്റമോർഫസിസിൽ നിന്നുള്ള കഥയാണ് ചിത്രത്തിൽ വരച്ചിരിക്കുന്നത്. യഥാർത്ഥ ഐതിഹ്യത്തിൽ, അഥീന അരാക്നെയെ വെല്ലുവിളിക്കുകയും തോൽക്കുകയും ചെയ്യുന്നു. എന്നാൽ അഥീനയുടെ കലാപരമായ വൈദഗ്ധ്യത്തിന്റെ ദിവ്യ ഉറവിടം തിരിച്ചറിയാതെ ദൈവത്തെ അപമാനിച്ചതിനാലും അവളുടേതിനേക്കാൾ മനോഹരമായ ഒരു സൃഷ്ടി സൃഷ്ടിച്ചതിനാലും അഥീന അരക്ക്നെയെ ശിക്ഷിക്കുന്നു.

ക്യാൻവാസിന്റെ പശ്ചാത്തലത്തിൽ ടിഷ്യന്റെ ദി റേപ്പ് ഓഫ് യൂറോപ്പയുടെ ഭാഗികമായി കാണാവുന്ന ഒരു ചിത്രത്തിരശ്ശീല തൂങ്ങിക്കിടക്കുന്നു. ഇത് ഒവിഡിന്റെ കഥയുടെ പതിപ്പ് അനുസരിച്ച് അരക്ക്നെയുമായുള്ള മത്സരത്തിനിടെ അഥീന നെയ്‌ത വസ്ത്രത്തിന്റെ പ്രമേയമായിരുന്നു. [4]

സ്വാധീനം

തിരുത്തുക

സ്പാനിഷ് ബറോക്ക് ചിത്രകാരനും ഡീഗോ വെലാസ്‌ക്വസിന്റെ മരുമകനുമായ ജുവാൻ ബൗട്ടിസ്റ്റ മാർട്ടിനെസ് ഡെൽ മാസോയാണ് റൂബൻസിന്റെ പല്ലാസ് ആന്റ് അരക്ക്നെ പകർത്തിയത്. ലാസ് മെനിനാസിന്റെ രചനാ വേളയിൽ മാസോയുടെ പല്ലാസ് ആന്റ് അരക്ക്നെയുടെയും പകർപ്പ് വെലാസ്‌ക്വസ് പകർത്തി. അത് ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള കലകളുടെ വ്യത്യസ്ത മത്സരത്തെക്കുറിച്ചുള്ള മറ്റൊരു പെയിന്റിംഗുമായി ജോടിയാക്കി (അപ്പോളോ ആസ് പാൻ ഓവർ പാൻ). ലാസ് മെനിനാസിലെ രംഗത്തിന്റെ പശ്ചാത്തലത്തിലേക്ക് പല്ലാസ് ആന്റ് അരക്ക്നെയുടെയും പകർപ്പ് വരച്ചു. പാശ്ചാത്യ കലയുടെ ചരിത്രത്തിലെ ഏറ്റവും അംഗീകൃതവും വിശകലനം ചെയ്തതുമായ ക്യാൻവാസുകളിൽ ഒന്നായി ഇത് തുടരുന്നു.[5][6][7]

റൂബൻസ് ഓഫ് വെലാസ്‌ക്വസിന്റെ പ്രിയപ്പെട്ട ചിത്രമായ ടിഷ്യന്റെ ദി റേപ്പ് ഓഫ് യൂറോപ്പയുടെ ഒരു പകർപ്പ് ഫിലിപ്പ് നാലാമന്റെ റോയൽ കളക്ഷന്റെ ഉടമസ്ഥതയിലായിരുന്നു. പല്ലാസ് ആന്റ് അരക്ക്നെയുടെ പശ്ചാത്തലത്തിൽ ഈ ചിത്രം കാണാം. അത് ലാസ് മെനിനാസിന്റെ പശ്ചാത്തലത്തിലും കാണാം. [4]

  1. Nagel, Andrew (2017). Subject as Aporia in Early Modern Art. New York: Routledge Taylor & Francis Group. p. 182. ISBN 9780754664932.
  2. Toohey, Peter (2014). Jealousy. New Haven: Yale University Press. ISBN 978-0-300-18968-1.
  3. Oldenbourg, Ralph (1921). The Work of Rubens: Abridged from Adolf Rosenberg, 4th Edition. New York: Brentano's. p. 385. ISBN 9780754664932.
  4. 4.0 4.1 Remport, Eglantina (2011). "'I usually first see a play as a picture': Lady Gregory and the Visual Arts". Irish University Review. 41 (2011): 42–58. JSTOR 24576099.
  5. Livermore, Ann (2017). Artists and Aesthetics in Spain. London: Tamesis Books Limited. p. 97. ISBN 978-0-7293-0294-4.
  6. "Velázquez's Las Meninas". SUNY Oneonta. Retrieved 21 June 2019.
  7. Las Meninas: Is This The Best Painting In History? Published Jan 20, 2016. Accessed June 21, 2019.
"https://ml.wikipedia.org/w/index.php?title=പല്ലാസ്_ആന്റ്_അരക്ക്നെ&oldid=3613423" എന്ന താളിൽനിന്ന് ശേഖരിച്ചത്