റോമൻ കവിയായ ഓവിഡ് ലത്തീൻ ഭാഷയിൽ രചിച്ച ആഖ്യാനകാവ്യമാണ് മെറ്റമോർഫസിസ്‌ (Metamorphoses , ലത്തീൻ: Metamorphōseōn librī: "Books of Transformations"). മെറ്റമോർഫസിസ്‌ ഓവിഡിന്റെ മാസ്റ്റർപീസ് ആയി കരുതപ്പെടുന്നു.

Metamorphoses 
by Ovid
Title page of 1556 edition published by Joannes Gryphius (decorative border added subsequently). Hayden White Rare Book Collection, University of California, Santa Cruz[1]
Original titleMetamorphoseon libri
First published in8 AD
LanguageLatin
Genre(s)Narrative poetry, epic, elegy, tragedy, pastoral (see Contents)


പതിനഞ്ചുഭാഗങ്ങളായി എഴുതപ്പെട്ട ഇതിൽ, ലോകചരിത്രത്തെക്കുറിച്ച്, ലോകാരംഭത്തെക്കുറിച്ചുള്ള ഐതിഹ്യം മുതലുള്ള, ഇരുന്നൂറ്റിയമ്പതോളം ഐതിഹ്യങ്ങൾ ക്രമാനുഗതമായി സംഗ്രഹിച്ചിരിക്കുന്നു. വിർജിലിന്റെ ഈനിഡിൽ ഉപയോഗിച്ചിരിക്കുന്ന ഡാക്റ്റൈലിക ഷഡ്‌വൃത്തത്തിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.


  1. "The Hayden White Rare Book Collection". University of California, Santa Cruz. Archived from the original on 2015-04-18. Retrieved 15 April 2013.
"https://ml.wikipedia.org/w/index.php?title=മെറ്റമോർഫസിസ്‌&oldid=3799231" എന്ന താളിൽനിന്ന് ശേഖരിച്ചത്