പറവൂർ സഹോദരിമാർ
ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി,ശാരദാമണി എന്നീ സഹോദരിമാരാണ് പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്നത്. 1938-ൽ ബോധേശ്വരൻ രചിച്ച കേരളഗാനം ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയിൽ ആലപിച്ചത് ഇവരായിരുന്നു. [1] ആകാശവാണിയിലെ ഗായകരായിരുന്നു. ഗായകൻ ജി. വേണുഗോപാൽ ഇവരുടെ അനുജത്തിയുടെ മകനാണ്.
അവലംബം
തിരുത്തുക- ↑ "'ജയജയ കോമള കേരള ധരണി...'ഒടുവിൽ കേരളത്തിന്റെ സാംസ്‌കാരികഗാനം". www.mathrubhumi.com. Archived from the original on 2014-11-01. Retrieved 1 നവംബർ 2014.