പരാകേല നന്നു
ശ്യാമശാസ്ത്രികൾ കേദാരഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് പരാകേല നന്നു[1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | പരാകേല നന്നു പരിപാലിമ്പ മുരാരി സോദരി അംബാ |
വിഷ്ണുവിന്റെ സഹോദരിയായ അംബേ! എന്താണ് എന്നെ ശ്രദ്ധിക്കാതെ നിൽക്കുന്നത്? |
അനുപല്ലവി | നിരാദരണ സേയരാദമ്മാ ശിവേ പരാശക്തി നാ മൊരനാലകിമ്പ |
ശിവപത്നിയായ മാതാവേ, എന്നെ ശ്രദ്ധിക്കാതിരിക്കരുതേ ശക്തിസ്വരൂപിണിയായ ദേവീ, എന്റെ വിലാപമൊന്നു കേൾക്കൂ |
ചരണം | ധരാദ്യഖിലമുനകു രാണി ഹരി ഹരാദുലു പൊഗഡു പരാത്പരി ദുരന്ധര മഹിഷാസുര ദമനി സ്മരാധീനുഡൌ ശ്യാമകൃഷ്ണനുതാ |
സർവ്വലോകങ്ങളുടെയും മാതാവാണ് അവിടുന്ന്. ശിവനും വിഷ്ണുവും സ്തുതിക്കുന്ന ദേവിയാണങ്ങ്. മഹിഷാസുരനെ നിഗ്രഹിച്ചവളാണ്. എപ്പോഴും സ്മരിച്ചുകൊണ്ട് ശ്യാമകൃഷ്ണൻ അവിടുത്തെ ആരാധിക്കുന്നു. |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പന്തുള രമയുടെ ആലാപനം
- ചേർത്തല ഡോ. രംഗനാഥ ശർമ്മയുടെ ആലാപനം