തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ180 സദസ്സിൽ ഉണ്ടായിരുന്ന സംഗീത വിദ്വാനാണ് പരമേശ്വരഭാഗവതർ( ജ:1813- പാലക്കാട്-മ: 1890).അദ്ദേഹം രചിച്ച അധികം കീർത്തനങ്ങൾ ലഭ്യമായിട്ടില്ല.വടിവേലു നട്ടുവനാർ, ഷഡ്കാല ഗോവിന്ദമാരാർ എന്നീ സംഗീതജ്ഞർ അദ്ദേഹത്തിന്റെ സമകാലികരായിരുന്നു. മറ്റൊരു സംഗീതജ്ഞനായിരുന്ന രാഘവയ്യർ പ്രധാനശിഷ്യനാണ്.സ്വാതിതിരുനാൾ രചിച്ച ഉത്സവപ്രബന്ധംഎന്ന കൃതി സംശോധന ചെയ്തത് പരമേശ്വരഭാഗവതരാണ്.സരജിനാഭ എന്നുതുടങ്ങുന്ന നാട്ടരാഗത്തിലുള്ള വർണ്ണവും രചിക്കുകയുണ്ടായി.[1][2][3]

അവലംബംതിരുത്തുക

  1. Rolf, Killius (2006). Ritual Music and Hindu Rituals of Kerala. New Delhi: BR Rhythms. ISBN 81-88827-07-X.
  2. Composers and Musicians, Palghat Parameswara Bhagavathar (1815-1892), Swathi Thiurnal
  3. Composers and Musicians, Palghat Parameswara Bhagavathar (1815-1892), Swathi Thiurnal
"https://ml.wikipedia.org/w/index.php?title=പരമേശ്വരഭാഗവതർ&oldid=2400871" എന്ന താളിൽനിന്ന് ശേഖരിച്ചത്