പരമവീര ചക്രം,(പരം വീർ ചക്ര, ഹിന്ദി: परमवीर चक्र, PVC) യുദ്ധകാലത്ത് സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ്. ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ് വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്. ഈ ബഹുമതി 1950 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ്, 1947 ഓഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്. ഭാരതരത്നത്തിനു ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരമവീര ചക്രം. ഈ ബഹുമതി ആദ്യം ലഭിച്ചത് കാഷ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട മേജർ സോം നാഥ് ശർമ്മയ്ക്കാണ്. സാവിത്രി ഖനോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്‌പന ചെയ്തത്.

പരമവീര ചക്രം
പുരസ്കാരവിവരങ്ങൾ
തരം യുദ്ധകാല ധീരതാ പുരസ്കാരം
വിഭാഗം ദേശിയ പുരസ്കാരം
നിലവിൽ വന്നത് 1950
ആദ്യം നൽകിയത് 1947
അവസാനം നൽകിയത് 1999
ആകെ നൽകിയത് 21
നൽകിയത് ഭാരത സർക്കാർ
വിവരണം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി
റിബ്ബൺ
ആദ്യം ലഭിച്ചത് മേജർ സോം നാഥ് ശർമ്മ
(മരണാനന്തരം)
അവസാനം ലഭിച്ചത് ക്യാപ്റ്റൻ വിക്രം ബത്ര
(മരണാനന്തരം)
അവാർഡ് റാങ്ക്
none ← പരമവീര ചക്രംമഹാ വീര ചക്രം

സമാധാനകാലത്ത് നൽകുന്ന അശോകചക്ര പരംവീർ ചക്രയ്ക്ക് തുല്യമാണ്. ഈ ബഹുമതി സൈനികർക്കൊപ്പം സിവിലിയന്മാർക്കും നൽകുന്നു.

ലെഫ്റ്റനന്റ് റാങ്കിനു താഴെപദവിയിലുള്ള സൈനികർക്ക് ഈ ബഹുമതി ലഭിക്കുമ്പോൾ ധനസഹായവും പെൻഷനും നൽകാറുണ്ട്. സൈനികന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിധവയ്ക്ക് അവരുടെ മരണം വരെയോ പുനർവിവാഹം വരെയോ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു. കേന്ദ്രഗവണ്മെന്റ് നൽകുന്ന ആനുകൂല്യങ്ങൾക്കുപുറമേ വിവിധ സംസ്ഥാനങ്ങളിൽ അവരവരുടേതായ സൈനികക്ഷേമ പദ്ധതികൾ നിലവിലുണ്ട്.

നിലവിൽ പരംവീർചക്ര ലഭിച്ചവർക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയും വാർഷിക വേതനമായി രണ്ടരലക്ഷം രൂപയും ലഭിക്കും.[1]

പരമവീര ചക്രം നേടിയ ജവാന്മാർ

തിരുത്തുക
  1. "ധീരതാ പുരസ്‌കാരം: ആനുകൂല്യങ്ങൾ വർധിപ്പിച്ചു". മാതൃഭൂമി. Retrieved 2013 മേയ് 24. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പരമവീര_ചക്രം&oldid=3636215" എന്ന താളിൽനിന്ന് ശേഖരിച്ചത്