ഇന്ത്യയിലെ നനവാർന്ന നിത്യഹരിത വനങ്ങളിൽ വളരുന്ന കൂറ്റൻ വള്ളിയാണ് പരണ്ടവള്ളി. കാക്കവള്ളി, മലഞ്ചാടി, കാലൻ വള്ളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ശാസ്ത്രനാമം: Entada rheedii. വാൻറീഡിന്റെ ബഹുമാനാർത്ഥമാണ് ഇതിന്റെ സ്പീഷിസ് നാമം നൽകിയിരിക്കുന്നത്.

പരണ്ടവള്ളി
പരണ്ടവള്ളിയുടെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Entada
Species:
E. rheedii
Binomial name
Entada rheedii
Synonyms
  • Acacia scandens (L.) Willd.
  • Adenanthera scandens Forster f.
  • Entada formosana Kaneh.
  • Entada koshunensis Hayata & Kaneh.
  • Entada rumphii Scheff.
  • Entada scandens (L.) "Benth., p.p."
  • Entada tonkinensis Gagnep.
  • Faba marina-major Rumph.
  • Gigalobium scandens (L.) Hitchc.
  • Lens phaseoloides L.
  • Mimosa blancoana Litv.
  • Pusaetha scandens (L.) Kuntze
  • Strepsilobus scandens (L.) Raf.

ആവാസവും വിതരണവും

തിരുത്തുക

ബലിഷ്ഠമായ വള്ളികളുടെ ആലിംഗനത്തിൽ അമരുന്ന മരങ്ങൾ വളരാൻ കഴിയാതെ ക്രമേണ മരിക്കുന്നു. ഇത് അതിവേഗം വളർന്ന് കാടിൻറെ മേൽ വിതാനത്തിലെത്തി അന്യസസ്യങ്ങൾക്കു കിട്ടേണ്ട സൂര്യപ്രകാശം അപഹരിക്കും. ഈ കാരണങ്ങളാൽ ഇത് കാട്ടിലെ ഒരു കുറ്റവാളിയാണ്. ഇതിൻറെ വർഗോന്മൂലനം വനവിളയ്ക്ക് നല്ലതാണ്.

രൂപവിവരണം

തിരുത്തുക

കോർക്ക് പോലെ പരുപരുത്ത തൊലി കാണ്ഡങ്ങളിൽ ധാരാളം ജലം ശേഖരിച്ചു വൈക്കാറുണ്ട്. ഇല സം_യുക്ത പത്രമാണ്. മാർച്ചു മുതൽ മേയ് വരെയാണ് പൂക്കാലം. പൂക്കൾക്ക് ഇളം മഞ്ഞനിറമാണ്. ഏപ്രിലിൽ കായ് വിളഞ്ഞുതുടങ്ങും. കായ്ക്ക് ഒരു മീറ്ററോളം നീളവും 10-12 സെ.മീ. വീതിയും കാണും. വിത്തും പരന്നതാണ് ഇതിന് 5 സെ.മീ. വ്യാസമുണ്ടാകും. ബീജകഞ്ചുകത്തിന് കട്ടിയുണ്ട്. ഇരുണ്ട ചുവപ്പു നിറം.

ഈ വള്ളിയുടെ ഇല ഒഴികെയുള്ള ഭാഗങ്ങളിൽ സാപോനിൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇതിൻറെ പത്രേതര ഭാഗങ്ങൾ ഭക്ഷണയോഗ്യമല്ല. ചിലർ വിത്തിലെ വെള്ളപ്പരിപ്പ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വറുത്തുതിന്നാറുണ്ട്. [1]


  1. കേരളത്തിലെ വനസസ്യങ്ങൾ: ഡോ.പി.എൻ.നായർ, സി.എസ്.നായർ-- കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്ത്പുരം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പരണ്ടവള്ളി&oldid=3431347" എന്ന താളിൽനിന്ന് ശേഖരിച്ചത്