പന്തനാൽ മറ്റോഗ്രോസ്സെൻസെ ദേശീയോദ്യാനം
ബ്രസീലിലെ മറ്റോ ഗ്രോസോ, മറ്റോ ഗ്രോസോ ഡൊ സുൾ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് പന്തനാൽ മറ്റോഗ്രോസ്സെൻസെ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Pantanal Matogrossense) .
Pantanal Matogrossense National Park | |
---|---|
Parque Nacional do Pantanal Matogrossense | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Rondonópolis, Mato Grosso |
Coordinates | 17°40′19″S 57°26′42″W / 17.672°S 57.445°W |
Area | 135,606 ഹെക്ടർ (335,090 ഏക്കർ) |
Designation | National park |
Created | 24 September 1981 |
Administrator | ICMBio |
സ്ഥാനം
തിരുത്തുകപന്തനാൽ മറ്റോഗ്രോസ്സെൻസെ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 135,606 ഹെക്ടറാണ് (335,090 ഏക്കർ). ഇത് പന്തനാൽ ബയോമിൽ നിലനിൽക്കുന്നു. സർക്കാർ ഉത്തരവ് നമ്പർ nº 86.392 അനുസരിച്ച് 1981 സെപ്റ്റംബർ 24 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ഇതിൻറെ ഭരണം നിർവ്വഹിക്കുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ് (ICMBio).[1] ഈ ഉദ്യാനം, മറ്റോ ഗ്രോസോ സുളിലെ കൊറുമ്പ മുനിസിപ്പാലിറ്റി, മറ്റോ ഗ്രോസോയിലെ സെസെറസ്, പൊകോനോ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.[2] വടക്കു ഭാഗത്ത് ഇത് ഗ്വിറ സംസ്ഥാന ഉദ്യാനവുമായി സന്ധിക്കുന്നു. കുയ്യാബ നദി പന്തനാൽ മറ്റോഗ്രോസ്സെൻസെ ദേശീയോദ്യാനത്തിനുള്ളിലൂടെയാണൊഴുകുന്നത്.[3] ചപ്പാഡ ഡോസ് ഗ്വിമാറയെസ്, ഇമാസ്, സെറ ഡ ബൊഡോക്വേന ദേശീയോദ്യാനങ്ങളും സെറ ഡെ സാന്താ ബാർബറ, നാസെൻറെസ് ഡൊ റിയോ തക്വാറി, പന്തനാൽ ഡി റിയോ നീഗ്രോ സംസ്ഥാന ഉദ്യാനങ്ങൾക്കൂടി ഉൾപ്പെടുന്ന പന്തനാൽ ബയോസ്ഫിയർ റിസർവ്വിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [4]
അവലംബം
തിരുത്തുക- ↑ Parna do Pantanal Mato-grossense – Chico Mendes.
- ↑ Unidade de Conservação ... MMA.
- ↑ PES do Guirá – ISA, Informações gerais (mapa).
- ↑ Carrijo & Torrecilha 2009, പുറം. 2.