ഫ്രാൻസിലെ ആമിയൻസിൽ നിന്നുള്ള ഒരു ക്രിസ്തീയ പുരോഹിതനായിരുന്നു പത്രോസ് സന്യാസി (മരണം:1115 ജൂലൈ 8). വിശുദ്ധനാടുകളുടെ വിമോചനം ലക്ഷ്യമാക്കി പാശ്ചാത്യ ക്രിസ്തീയത നടത്തിയ ആദ്യത്തെ കുരിശുയുദ്ധത്തിന്റെ മുഖ്യപ്രേരകനായി പറയപ്പെടുന്ന അദ്ദേഹം അതിൽ പങ്കാളിയാവുകയും ചെയ്തു.

കുരിശുയോദ്ധാക്കൾക്ക് യെരുശലേമിലെക്കു വഴി കാണിച്ചു കൊടുക്കുന്ന പത്രോസ് സന്യാസി. 1270-നകത്ത് നിർവഹിക്കപ്പെട്ട ഫ്രെഞ്ച് ചിത്രീകരണം

തീർത്ഥാടകൻ, യോദ്ധാവ് തിരുത്തുക

1088-ൽ പത്രോസ് സന്യാസി യെരുശലേമിൽ വിശുദ്ധസ്ഥലങ്ങൾ സന്ദർശിക്കാൻ ശ്രമിച്ചതായും സെൽജുക്ക് തുർക്കികൾ അദ്ദേഹത്തെ അതിൽ നിന്നു തടയുകയും പീഡിപ്പിച്ച് തിരിച്ചയക്കുകയും ചെയ്തതായും ഒരു കഥയുണ്ട്.[1] ക്രിസ്ത്യാനികൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങൾ വിവരിച്ചും സഹായം അഭ്യർത്ഥിച്ചും യെരുശലേമിലെ പൗരസ്ത്യ പാത്രിയർക്കീസ് ശിമയോൻ എഴുതിയ ഒരു കത്ത്, സന്യാസി അർബൻ രണ്ടാമൻ മാർപ്പാപ്പാക്ക് കൊണ്ടുവന്നു കൊടുത്തതായും പറയപ്പെടുന്നു. ഒന്നാം കുരിയുദ്ധത്തിലെ ആദ്യഗണം യോദ്ധാക്കൾക്കൊപ്പം യെരുശലേമിലേക്കു പോയ സന്യാസി, ലക്ഷ്യബോധമോ നേതൃത്വമോ ഇല്ലാതിരുന്ന തന്റെ സഹയോദ്ധാക്കളുടെ പെരുമാറ്റം മടുത്ത് കോൺസ്റ്റാന്റിനോപ്പിളേക്കു മടങ്ങി 1115-ലെ മരണം വരെ അവിടെ കഴിഞ്ഞു.[2]

അവലംബം തിരുത്തുക

  1. പത്രോസ് സന്യാസി, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  2. വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം (പുറങ്ങൾ 585, 589)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പത്രോസ്_സന്യാസി&oldid=1765696" എന്ന താളിൽനിന്ന് ശേഖരിച്ചത്