ഒരു സോപാനസംഗീതജ്ഞനായിരുന്നു പത്മനാഭ മാരാർ. (1905- ജനുവരി 1 — 2018 ഏപ്രിൽ 4) കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമക്ഷേത്രത്തിൽ 100 വർഷത്തിലധികം സംഗീതോപാസന നടത്തിയിട്ടുണ്ട്.[1] 113-ആം വയസ്സിലാണ് ഇദ്ദേഹം മരണമടഞ്ഞത്.

1905 ജനുവരി ഒന്നിന് (1080 ധനു 18 ചോതി നക്ഷത്രം) പാലാ രാമപുരത്തു ചെറുവള്ളിൽ മാരാത്ത് പാർവതി മാരാസ്യാരുടെയും ചാത്തോത്ത് മാരാത്ത് ശങ്കരമാരാരുടെയും മകനായി ജനിച്ചു. നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് സോപാനസംഗീതത്തിലേക്ക് കടന്നു. കുറിച്ചിത്താനം ഏലഞ്ചേരി മാരാത്ത് നാരായണമാരാർ ഗുരുവായിരുന്നു. അദ്ദേഹം നാല് ജീവക്കോലും 64 പൊടിപ്പുമുള്ള ഇടയ്‌ക്ക പത്മനാഭനു സമ്മാനിച്ചു. തിരുമാറടി ശങ്കരക്കുറുപ്പിൽനിന്നും ക്ഷേത്രാടിയന്തരകലകൾ അഭ്യസിച്ചു. പാലാ കുഞ്ഞുണ്ണിമാരാരായിരുന്നു ആദ്യ ഗുരുനാഥൻ. അദ്ദേഹത്തിൽ നിന്നും ചെറിയ പഞ്ചവാദ്യം, വീക്കൻ ചെണ്ട, ഉത്സവപ്പാണി, കൊട്ടിപ്പാടിസേവ എന്നിവയൊക്കെ കരസ്ഥമാക്കി. ഇദ്ദേഹത്തിന്റെ പിതാവ് ശങ്കരമാരാരും രാമപുരം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ഭവാനിയമ്മയാണു ഭാര്യ. ഗോപാലകൃഷ്‌ണൻ, നാരായണൻ, ചന്ദ്രമതി, ചന്ദ്രൻ എന്നിവർ മക്കൾ.

പുരസ്കാരങ്ങൾ

തിരുത്തുക

2014-ൽ കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി. ചോറ്റാനിക്കര നാരായണമാരാർ ട്രസ്റ്റിന്റെ ശാരദശ്ശത പുരസ്‌കാരം, ചേരാനെല്ലൂർ ക്ഷേത്രവാദ്യ ഗുരുകുലം, രാമമംഗലം ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാവേദി, കോഴിക്കോട് കൊമ്മേരി വളയനാട് ദേവസ്വത്തിന്റെ ശക്തിസ്വരൂപിണി പുരസ്കാരം എന്നിവയും ലഭിച്ചു.

  1. "പത്മനാഭ മാരാർ അന്തരിച്ചു; നിശ്ശബ്ദമായത് നൂറ്റാണ്ടു പിന്നിട്ട സോപാനസംഗീതസപര്യ". മനോരമ. Archived from the original on 2018-04-04. Retrieved 5 ഏപ്രിൽ 2018.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പത്മനാഭ_മാരാർ&oldid=3787573" എന്ന താളിൽനിന്ന് ശേഖരിച്ചത്