പതിനഞ്ചാം സുസ്ഥിര വികസന ലക്ഷ്യം

പതിനഞ്ചാം സുസ്ഥിര വികസന ലക്ഷ്യം (എസ്.ഡി.ജി. 15 അഥവാ ആഗോള ലക്ഷ്യം 15) 2015-ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിന്റെ പ്രമേയം "കരയിലെ ജീവൻ" എന്നതിനെക്കുറിച്ചാണ്. ഈ ലക്ഷ്യത്തെ ഔദ്യോഗികമായി ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു: "ഭൗമ ആവാസവ്യവസ്ഥകളുടെ സുസ്ഥിരമായ ഉപയോഗം സംരക്ഷിക്കുക, പുനഃസ്ഥാപിക്കുക, പ്രോത്സാഹിപ്പിക്കുക, വനങ്ങളെ സുസ്ഥിരമായി കൈകാര്യം ചെയ്യുക, മരുഭൂമീകരണത്തിനെതിരെ പോരാടുക, ജൈവവൈവിധ്യത്തിന്റെ നാശത്തെ തടയുക." ഈ ലക്ഷ്യത്തിൽ 12 ഉദ്ദേശ്യങ്ങൾ ഉണ്ട്, ഇവ 2030-നു മുന്നേ കൈവരിക്കാനാണ് പ്രയത്നിക്കുന്നത്. ഇതിന്റെ പുരോഗതി 14 സൂചകങ്ങളാൽ അളക്കപ്പെടും.

പതിനഞ്ചാം സുസ്ഥിര വികസന ലക്ഷ്യം
വാണിജ്യപരം?അല്ല
പദ്ധതിയുടെ തരംലാഭേച്ഛയില്ലാത്ത
ഭൂസ്ഥാനംആഗോളം
സ്ഥാപകൻഐക്യരാഷ്ട്രസഭ
സ്ഥാപിച്ച തീയതി2015
വെബ്‌സൈറ്റ്sdgs.un.org

നിരീക്ഷണവും പുരോഗതിയും

തിരുത്തുക

സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി വിലയിരുത്തി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ഒരു വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നു.[1] ഇത് വനമേഖലകളിലെ മാറ്റങ്ങൾ, മരുഭൂവൽക്കരണം, ജൈവവൈവിധ്യ നഷ്ടം, പതിനഞ്ചാം സുസ്ഥിര വികസന ലക്ഷ്യത്തിന് പ്രസക്തമായ മറ്റ് കര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരം നൽകുന്നു.[2]

  1. യുണൈറ്റഡ് നേഷൻസ് ഇകണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ (2020) Progress towards the Sustainable Development Goals Report of the Secretary-General (E/2020/57), 28 ഏപ്രിൽ 2020
  2. "സസ്റ്റേയ്നബൾ ഡെവലപ്മെന്റ് ഗോൾ 15: പ്രോഗ്രെസ്സ് ആൻഡ് പ്രോസ്പക്റ്റ്സ്, ഔട്ട്കം: കീ മെസ്സേജസ്" (PDF). റിപ്പോർട്ട്.