പണ്ഡിറ്റ് പന്നലാൽ ഘോഷ്
പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്നു അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ് (31 ജൂലൈ 1911 – 20 ഏപ്രിൽ 1960). ബ്രിട്ടീഷ് ഇന്ത്യയിൽ പെട്ട കിഴക്കൻ ബംഗാളിലെ ബർസാലിൽ ആയിരുന്നു ജനനം. സിത്താർ വാദകനായിരുന്ന പിതാവ് അക്ഷോയ് കുമാർ ആയിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ ശിക്ഷണവും അദ്ദേഹത്തിനു ലഭിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.[1]
പന്നലാൽ ഘോഷ് | |
---|---|
അറിയപ്പെടുന്ന പേരു(കൾ) | അമൽ ജ്യോതി ഘോഷ് |
ജനനം | ബരിസാൽ, ഈസ്റ്റ് ബംഗാൾ, ഇന്ത്യ | ജൂലൈ 31, 1911
സ്വദേശം | കോൽക്കത്ത, പശ്ചിമബംഗാൾ, ഇന്ത്യ |
മരണം | ഏപ്രിൽ 20, 1960 ന്യൂ ഡെൽഹി, ഇന്ത്യ | (പ്രായം 48)
സംഗീതശൈലി | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, film score |
തൊഴിലു(കൾ) | Flutist, composer |
ഉപകരണം | ബൻസൂരി |
Associated acts | ഉസ്താദ് അലി അക്ബർ ഖാൻ, രവി ശങ്കർ, അലാവുദ്ദീൻ ഖാൻ |
അവലംബംതിരുത്തുക
- ↑ "A name synonymous with the flute". The Hindu. Chennai, India. Oct 11, 2005.