ശ്യാലിത, വാഴപ്പുന്ന, നാഗമരം, കുടപ്പുന്ന, നെയ്‌തേക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന പട്ടിപ്പുന്നയുടെ ശാസ്ത്രനാമം ഡില്ലീനിയ പെന്റഗൈന (Dillenia pentagyna) എന്നാണ്. കേരളത്തിലെ ഇലകൊഴിയും വനങ്ങളിലും, പശ്ചിമഘട്ടത്തിലെ ഈർപ്പ വനങ്ങളിലും 30-35 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഏകാന്തരമായി വിന്യസിച്ചിരിക്കുന്ന ലഘുപത്രങ്ങൾക്ക് 30 സെ മി നീളവും 10 സെ മി വീതിയും ഉണ്ട്. ജനുവരി മുതൽ മാർച്ച് വരെ പൂക്കാലം. 2.5 സെ മി വ്യാസമുള്ള ദ്വിലിംഗങ്ങളായ മണമുള്ള മഞ്ഞ പൂക്കൾ കുലകളായി ഉണ്ടാകുന്നു.

പട്ടിപ്പുന്ന
പട്ടിപ്പുന്ന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
unplaced
Family:
Genus:
Dillenia
Species:
D. pentagyna
Binomial name
Dillenia pentagyna
Roxb.
Synonyms
  • Colbertia augusta Wall. ex G.Don
  • Colbertia coromandelina DC.
  • Colbertia floribunda Wall. [Invalid]
  • Dillenia augusta Roxb.
  • Dillenia baillonii Pierre ex Laness.
  • Dillenia floribunda Hook.f. & Thomson
  • Dillenia hainanensis Merr.
  • Dillenia minor (Zoll. & Moritzi) Gilg

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മേയ് - ജൂൺ മാസങ്ങളിൽ 2.5 സെ മി വ്യാസമുള്ള, മഞ്ഞ നിറമുള്ള കായ വിളയും. മലമ്പുന്ന (Dillenia indica) മഴക്കാലത്തിനു മുൻപ് പൂക്കുന്നു. ഒറ്റയായി ഉണ്ടാകുന്ന മണമുള്ള പുഷ്പങ്ങൾക്ക് വെള്ളനിറമാണ്. മഴക്കാലം കഴിയുമ്പോഴേക്ക് 5-8 സെ മി വ്യാസമുള്ള കായ വിളയുന്നു. [1] പ്ലാസ്റ്റിക്‌ കൂടുകൾ വരുന്നതിനു മുൻപ്‌ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ മൽസ്യം പൊതിഞ്ഞുകൊടുക്കാൻ ഈ മരത്തിന്റെ ഇലകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. കായ മാനുകളുടെ ഇഷ്ടഭോജ്യമാണ്‌. ഉണങ്ങിയ ഇല ആനക്കൊമ്പ്‌ പോളിഷ്‌ ചെയ്യാൻ ഉപയോഗിക്കാറുണ്ട്‌. ഇല പച്ചിലവളമായും കൊള്ളാം. പട്ടിപ്പുന്നയോട് നല്ല സാദൃശ്യമുള്ള മറ്റൊരു മരമാണ് മലമ്പുന്ന


ചിത്രശാല

തിരുത്തുക
  1. ഡോ. പി. എൻ. നായർ, സി. എസ്. നായർ; കേരളത്തിലെ വനസസ്യങ്ങൾ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്; തിരുവനന്തപുരം; ISBN 81 7638 647 2

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പട്ടിപ്പുന്ന&oldid=3929408" എന്ന താളിൽനിന്ന് ശേഖരിച്ചത്