വളരെ പെട്ടെന്ന് പെരുകി വിള തിന്നു നശിപ്പിക്കുന്ന ഒരു നിശാശലഭലാർവയാണ് പട്ടാളപ്പുഴു. കരിംകുറ്റിപ്പുഴു, പുഞ്ചപ്പുഴു എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു.

പട്ടാളപ്പുഴു
Army worm
Fall army worm
Spodoptera frugiperda.jpg
Spodoptera frugiperda1.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. frugiperda
Binomial name
Spodoptera frugiperda
(J.E. Smith, 1797)

വംശീകരണംതിരുത്തുക

(Spodoptera frugiperda). ഷഡ്പദങ്ങളിലെ ഇൻസെക്ട (Insecta) ക്ലാസ് , ലെപിടോപ്റ്റെര (Leptidoptera) ഓർഡാർ, നൊക്ടുയിടായ്(Noctuidae) കുടുംബത്തിൽപ്പെട്ട നിശാശലഭങ്ങളുടെ പുഴുക്കളാണിവ. ഈ ശലഭം രാത്രിയിലാണ് കൂടുതൽ കാണപ്പെടുന്നത്. അങ്ങനെയാണ് നിശാ ശലഭം എന്ന പേര് വരാൻ കാരണം.

ജീവചക്രംതിരുത്തുക

ഒരു പെൺ ശലഭം ആയുസ്സിൽ പലപ്പോഴായി 1200 മുട്ടകൾ വരെ ഇടും. ഇലകളുടെ അടിയിലാണ് മുട്ടയിടുന്നത്‌. മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന പുഴുക്കൾ (ലാർവ) പലതവണ പടം പൊഴിച്ച് വലുതായി സമാധി (പ്യുപ) യാകുന്നതുവരെ ആ ചെടിയുടെ ചുറ്റുവട്ടത്തുള്ള ഇലകളാണ് തിന്നുക. നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ ഇവ വൻകൃഷിനാശത്തിന് കാരണമാകും. വളരെവേഗത്തിൽ വ്യാപിക്കുന്ന ഇത്തരം പുഴുക്കൾ ദിവസങ്ങൾക്കൊണ്ട് തന്നെ വലിയ കൃഷിത്തോട്ടങ്ങൾപോലും പൂർണമായും നശിപ്പിക്കുന്നതാണ് കണ്ടുവരുന്നത്[1]. നെല്ല്, പച്ചപുല്ല്, തോട്ടപ്പയർ, മരച്ചീനി, പയർ തുടങ്ങി മിക്ക ചെടികളുടെയും ഇല ഇവ തിന്നു നശിപ്പിക്കുന്നു. ഇളം ഇലകളോടാണു കൂടുതൽ താൽപ്പര്യം. എന്നാൽ മതിയാകാതെ വന്നാൽ മൂത്ത ഇലകളും തിന്നു തീർക്കുന്നു.

 
പട്ടാളപ്പുഴു

പകൽ സമയം മുഴുവൻ തീറ്റയിൽ മുഴുകുന്ന ഇത്തരം പുഴുക്കൾ പക്ഷേ, ആദ്യ ദിവസങ്ങളിൽ അധികം ഭക്ഷിക്കാറില്ല. അതിനാൽ അവയുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടാതെ പോകും. 5 സെന്റിമീറ്റർ വരെ വളരുന്ന ഇവ വലുതാകുന്നതോടെ വലിയ തീറ്റിഭ്രാന്തന്മാരായി ഇലകൾ മുഴുവൻ തിന്നു തീർക്കും. ഇലകൾ തീർന്നാൽ രാത്രികാലം അടുത്ത മേച്ചിൽ സ്ഥലം നോക്കി മാർച്ചു ചെയ്യുന്നതിനാൽ പട്ടാളപ്പുഴു (ആർമി വേം) എന്ന പേർ വീണു. ലാർവ്വാദിശ പിന്നിട്ടശേഷം അവ മണ്ണിൽ മാളങ്ങൾ ഉണ്ടാക്കി പ്യൂപ്പകളായി (Pupa) (സമാധി ദശ) മാറും. പിന്നെ നിശാശലഭങ്ങളായി (Moth) പുറത്തു വരും വരെ ഈ ശല്യജീവിയെ കാണില്ല. പടം പൊഴിക്കുന്നതിനസരിച്ചു (moulting) പുഴുവിന്റെ വലിപ്പത്തിലും നിറത്തിലും മാറ്റം വരും. ഒരിനത്തിൽ തലയിൽ ഇംഗ്ലീഷിലെ വി അക്ഷരം കാണപ്പെടുന്നു.

ഇവയുടെ ആക്രമണങ്ങൾതിരുത്തുക

1999 ഏപ്രിലിൽ ഈ പുഴുക്കൾ എത്യോപ്യായിൽ വ്യാപകമായ കൃഷി നാശം വരുത്തി.ഗിനിയാ,സിറാലിയോൺ,സോമാലിയാ, കെനിയാ,ഉഗാണ്ടാ,റ്റാൻസാനിയ എന്നീ രാജ്യങ്ങളിലും പട്ടാളപ്പുഴുക്കൾ മാർച്ചു നടത്തി വൻ കൃഷി നാശം വരുത്തിയിരുന്നു. എത്യോപ്യായിൽ 3.5 ലക്ഷം ഹെക്റ്റർ സ്ഥലത്തെ കൃഷി നശിച്ചു.ലിബേറിയായിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ്‌ ഈ പുഴുക്കളെ വകവരുത്തിയത്.ടാൻസാനിയായിൽ ഭക്ഷ്യ ദൗർ ലഭ്യം ഉണ്ടാക്കാൻ ഇവയ്ക്കു കഴിഞ്ഞു.കേരളത്തിലും അടുത്തകാലങ്ങളിൽ ഇവയുടെ വ്യാപക ആക്രമണമുണ്ടായിട്ടുണ്ട്.

നിയന്ത്രണംതിരുത്തുക

സിന്തെറ്റിക് പൈറീത്രോയിഡ് വിഭാഗത്തിൽ പെടുന്ന കീടനാശിനി വഴി വിദേശത്ത് ഇവയെ നശിപ്പിക്കുന്നു. [2]. നെൽപ്പാടങ്ങളിൽ സാധാരണരീതിയിൽ ഈ പുഴുവിന്റെ ആക്രമണം കണ്ടുതുടങ്ങിയാൽ സാധാരണ ചെയ്യുന്നത് പാടം മുഴുവനായി ഒരുദിവസം വെള്ളത്തിൽ മുക്കിയിടുകയാണ്.വെള്ളം കയറുമ്പോൾ ഇവയെ ഓലത്തുമ്പിൽനിന്ന് ചൂലുകൊണ്ട് തട്ടി വെള്ളത്തിലിടണം.[3] പിറ്റേ ദിവസം വെള്ളം വറ്റിക്കുമ്പോഴേക്കും പുഴുക്കളെല്ലാം ചത്തിരിക്കും. എന്നിരുന്നാലും ഇവയുടെ നശീകരണം പൂർണ്ണമായി സാധ്യമല്ല.

ശത്രു പക്ഷികൾ, കീടങ്ങൾതിരുത്തുക

ഒരുകാലത്ത് ഗ്രാമീണമേഖലയിൽ വ്യാപകമായിരുന്ന ഉപ്പൻ, ഓലേഞ്ഞാലി തുടങ്ങിയ പുഴുക്കളെത്തിന്ന് ജീവിക്കുന്ന പക്ഷികൾ വംശനാശഭീഷണി നേരിട്ടതോടെയാണ് പൂർണമായും കൃഷി നശിപ്പിക്കുന്ന ഇത്തരം പുഴുക്കൾ വ്യാപകമാകാൻ കാരണം. വാൾവാ­ലൻ ചീവിട്‌ പട്ടാളപ്പുഴുവിടെ മുട്ടകൾ തിന്ന നശിപ്പിച്ച് കിടനിയന്ത്രണത്തിന് സഹായിക്കാറുണ്ട്.[4]

അവലംബംതിരുത്തുക

  1. പട്ടാളപ്പുഴു; മരച്ചീനി കർഷകർ ദുരിതത്തിൽ[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കൾ". മൂലതാളിൽ നിന്നും 2011-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-25.
  3. പട്ടാളപ്പുഴു വ്യാപനത്തിന്റെ തീവ്രത കുറഞ്ഞു[പ്രവർത്തിക്കാത്ത കണ്ണി]
  4. "സംയോ­ജിത കീട­നി­യ­ന്ത്രണം". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-25. soft hyphen character in |title= at position 5 (help)
"https://ml.wikipedia.org/w/index.php?title=പട്ടാളപ്പുഴു&oldid=3660908" എന്ന താളിൽനിന്ന് ശേഖരിച്ചത്