പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു പട്ടാഭിരാമറെഡ്ഡി. (ജ‍. 1919 ഫെബ്രുവരി 19-മ. 2006 മെയ് 6) ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയായ ഇദ്ദേഹം തെലുഗ്, കന്നഡ സിനിമാരംഗത്താണ് കൂടുതലും വ്യാപ്രൃതനായിരുന്നത്. കൽക്കത്ത, കൊളംബിയ സർവ്വകലാശാലകളിൽ അദ്ദേഹം പഠനം പൂർത്തിയാക്കി. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത അദ്ദേഹം ബാലവേല, മനുഷ്യാവകാശ നിഷേധം എന്നിവക്കെതിരേയും ശക്തമായി ഇടപെട്ടു.

പട്ടാഭിരാമ റെഡ്ഡി
ജനനം(1919-02-19)ഫെബ്രുവരി 19, 1919
മരണംമേയ് 6, 2006(2006-05-06) (പ്രായം 87)
ദേശീയതഇന്ത്യ
തൊഴിൽഎഴുത്തുകാരൻ ,നിർമ്മാതാവ്,സംവിധായകൻ

ബഹുമതികൾ തിരുത്തുക

  • മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് (സംവിധായകൻ )
  • തെലുഗിലെ ഏറ്റവും മികച്ച ഫീച്ചർ ഫിലിം (നിർമ്മാതാവ്)
"https://ml.wikipedia.org/w/index.php?title=പട്ടാഭിരാമ_റെഡ്ഡി&oldid=2284010" എന്ന താളിൽനിന്ന് ശേഖരിച്ചത്