മുത്താറി

പഞ്ഞപ്പുല്ല്, കൂവരക്, റാഗി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു ധാന്യമാണു് മുത്താറി
(പഞ്ഞപ്പുല്ല് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ഞപ്പുല്ല്, കൂവരക്, റാഗി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു ധാന്യമാണ് മുത്താറി. ഇംഗ്ലീഷിൽ ഫിംഗർ മില്ലെറ്റ് എന്നാണ് പറയുന്നത്.

മുത്താറി
മുത്താറി ധാന്യമണികൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
E. coracana
Binomial name
Eleusine coracana

കാത്സ്യം ഇരുമ്പ് എന്നീ ധാതുക്കളും നന്നായി അടങ്ങിയതിനാൽ ചെറിയ കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കാൻ പറ്റിയ ധാന്യമാണു് മുത്താറി. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ. വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്കു് റാഗി ഉത്തമാഹാരമാണ്. ശ്രീലങ്കയിലും നേപ്പാളിലും മുത്താറി പ്രധാന ഭക്ഷ്യധാന്യമായി ഉപയോഗിച്ചുവരുന്നു.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുത്താറി&oldid=4122594" എന്ന താളിൽനിന്ന് ശേഖരിച്ചത്