പഞ്ച ദർശനങ്ങൾ
(പഞ്ചശീലങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബുദ്ധമതാനുയായികളെ ഉപാസകരെന്നും ഭിക്ഷുക്കളെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ഉപാസകർ ലൗകിക ജീവിതം വെടിയുന്നില്ല. തൻമൂലം അവർക്കായി നൽകിയിരിക്കുന്ന പ്രമാണങ്ങൾ കാർക്കശ്യം കുറഞ്ഞവയാണ്. ബുദ്ധമതാനുയായികളെ എല്ലാവരും പൊതുവിൽ ബാധിക്കുന്ന അനുഷ്ഠാനങ്ങൾ പഞ്ച ശീലങ്ങൾ എന്നറിയപ്പെടുന്നു.
- ജന്തു ഹിംസ ഒഴിവാക്കുക
- മോഷ്ടിക്കാതിരിക്കുക.
- ബ്രഹ്മചര്യഭംഗം ഒഴിവാക്കുക.
- അസത്യം പറയാതിരിക്കുക.
- മാദക ദ്രവ്യങ്ങൾ വർജ്ജിക്കുക.
ഈ അഞ്ച് നിഷേധാത്മക നിയമങ്ങളിൽ ആദ്യത്തെ നാലും യമങ്ങൾ എന്ന പേരിൽ യോഗ ശാസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നവ തന്നെയാണ്.