പങ്കാക്ക് ജയ
പങ്കാക്ക് ജയ (ഫലകം:IPA-id; literally "Glorious Peak") അല്ലെങ്കിൽ കാർസ്റ്റൻസ് പിരമിഡ്, ജയവിജയ പർവ്വതം അല്ലെങ്കിൽ കാർസ്റ്റൻസ് പർവ്വതം (/ˈkɑːrstəns/) 4,884 മീറ്റർ (16,024 അടി) ഉയരമുള്ളതും ന്യൂ ഗിനിയ ദ്വീപിൽ, ഒരു ദ്വീപിൽ സ്ഥിതിചെയ്യുന്ന ഭൂമിയിലെ ഏറ്റവും ഉയരം കൂടിയതുമായ പർവതശിഖരമാണ്. പങ്കാക്ക് ജയ റീജൻസിയുടെ തെക്കുപടിഞ്ഞാറായി, സെൻട്രൽ പപ്പുവയിലെ മലമ്പ്രദേശങ്ങളിലെ സുദിർമാൻ പർവതനിരയിലാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സ്വർണ്ണ ഖനിയായ ഗ്രാസ്ബെർഗ് ഗോൾഡ് ആൻഡ് കോപ്പർ ഖനി, പുൻകാക്ക് ജയയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ (2.5 മൈൽ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
പങ്കാക്ക് ജയ | |
---|---|
കാർസ്റ്റൻസ് പിരമിഡ് | |
ഉയരം കൂടിയ പർവതം | |
Elevation | 4,884 മീ (16,024 അടി) [1] |
Prominence | 4,884 മീ (16,024 അടി) Ranked 9th |
Isolation | 5,262 കി.മീ (17,264,000 അടി) |
Listing | Seven Summits Eight Summits Country's highest point Ultra-prominent peak Ribu |
Coordinates | 04°04′44″S 137°9′30″E / 4.07889°S 137.15833°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Location in Papua ന്യൂ ഗിനിയയിലെ സ്ഥാനം | |
സ്ഥാനം | Central Papua, Indonesia |
Parent range | Sudirman Range |
Climbing | |
First ascent | 1936 by Colijn, Dozy, and Wissels 1962 by Harrer, Temple, Kippax, and Huizenga |
Easiest route | rock/snow/ice climb |
ഈസ്റ്റ് കാർസ്റ്റൻസ് പീക്ക് (4,808 മീറ്റർ, 15,774 അടി), സുമന്ത്രി (4,870 മീറ്റർ, 15,980 അടി), എൻഗ പുലു (4,863 മീറ്റർ, 15,955 അടി) എന്നിവയാണ് പർവ്വതനിരയിലെ മറ്റ് കൊടുമുടികൾ. അമുങ്കൽ ഭാഷയിലെ നെമാങ്കാവി, കാർസ്റ്റൻസ് ടോപ്പൻ, ഗുനുങ് സോയെകാർണോ എന്നിവയാണ് ഈ കൊടുമുടിയുടെ ഇതര നാമങ്ങൾ. ഹിമാലയത്തിനും ആൻഡീസിനും ഇടയിലുള്ള ഏറ്റവും ഉയരം കൂടിയ സ്ഥലം കൂടിയാണിത്. ഇന്തോനേഷ്യ ഏഷ്യയുടെ (തെക്കുകിഴക്കേ ഏഷ്യ) ഭാഗമായതിനാൽ ഓഷ്യാനിയയിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരമായി 4,509 മീറ്റർ (14,793 അടി) ഉയരമുള്ള പാപുവ ന്യൂ ഗിനിയയിലെ മൗണ്ട് വിൽഹെം അവകാശപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ The elevation given here was determined by the 1971–73 Australian Universities' Expedition and is supported by the Seven Summits authorities and modern high resolution radar data. An older but still often quoted elevation of 5,030 മീറ്റർ (16,503 അടി) is obsolete.