പകർച്ചവ്യാധി നിയന്ത്രണ നിയമം, 1897

ഇന്ത്യൻ പാർലമെൻ്റിൻ്റെ ആക്ട്

ബ്രിട്ടീഷ് ഇന്ത്യയിലെ മുംബൈയിൽ (മുമ്പ് ബോംബെ) പ്ലേഗ് പരിഹരിക്കുന്നതിനായി ആദ്യമായി നടപ്പിലാക്കിയ ഒരു നിയമമാണ് പകർച്ചവ്യാധി നിയന്ത്രണ നിയമം, 1897 (eng. EPIDMIC DISEASES ACT 1897) .[2].രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിനാവശ്യമായ പ്രത്യേക അധികാരങ്ങൾ നൽകിക്കൊണ്ട് പകർച്ചവ്യാധികൾ തടയുന്നതിനാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.[3][4]

പകർച്ചവ്യാധി നിയന്ത്രണ നിയമം, 1897
അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള ഒരു നിയമം
സൈറ്റേഷൻAct No. 3 of 1897
ബാധകമായ പ്രദേശം ഇന്ത്യ
നിയമം നിർമിച്ചത്ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ
(ഇപ്പോൾ ആക്ടിന്റെ അധികാരങ്ങൾ ഇന്ത്യൻ പാർലമെന്റിൽ നിലനിൽക്കുന്നു)
ഭേദഗതികൾ
പകർച്ചവ്യാധികൾ (ഭേദഗതി) ഓർഡിനൻസ്, 2021[1]
പകർച്ചവ്യാധി നിയന്ത്രണ (പഞ്ചാബ് ഭേദഗതി) നിയമം, 1944 മുതൽ വിവിധ പ്രദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും ഈ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.ദാദ്രയിലേക്കും നഗർ ഹവേലിയിലേക്കും നീട്ടി (w.e.f. 1-7-1965) by Reg. 6 of 1963, s. 2 and Sch. etc.
Keywords
epidemic, disease
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ

ഇന്ത്യയിൽ പന്നിപ്പനി, കോളറ, മലേറിയ, ഡെങ്കി തുടങ്ങിയ വിവിധ രോഗങ്ങൾ വരാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ് ഈ നിയമം പതിവായി ഉപയോഗിക്കുന്നത്.[5]ഗുജറാത്തിലെ ഒരു പ്രദേശത്ത് കോളറ പടരാൻ തുടങ്ങിയതോടെ 2018 ൽ ഈ നിയമം നടപ്പാക്കി. 2015 ൽ ചണ്ഡിഗഡിലെ ഡെങ്കി, മലേറിയ എന്നിവ നേരിടാൻ ഇത് ഉപയോഗിക്കുകയും 2009 ൽ പൂനെയിൽ പന്നിപ്പനി പ്രതിരോധിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി 2020 മാർച്ചിൽ ഇന്ത്യയിലുടനീളം ഈ നിയമം നടപ്പിലാക്കിവരുന്നു.[5]

നിയമ വ്യവസ്ഥകൾ

തിരുത്തുക

നിയമത്തിലെ സെക്ഷൻ 2 ഇപ്രകാരമാണ്: [6][3][4]

അനുബന്ധം

തിരുത്തുക
  1. "Epidemic Act amended: Penalty for any violence against health care workers increased to 7 years in Jail". 23 ഏപ്രിൽ 2020.
  2. Tiwari, Manish (19 മാർച്ച് 2020). "The legal hole in battling Covid-19". Hindustan Times. Retrieved 22 ഏപ്രിൽ 2020.{{cite web}}: CS1 maint: url-status (link)
  3. 3.0 3.1 "The 123-year-old law that India may invoke to counter coronavirus". The Economic Times. 12 മാർച്ച് 2020. Retrieved 12 മാർച്ച് 2020.
  4. 4.0 4.1 Awasthi, Prashasti. "Centre invokes 'Epidemic Act' and 'Disaster Management Act' to prevent spread of coronavirus". @businessline (in ഇംഗ്ലീഷ്). Retrieved 15 മാർച്ച് 2020.
  5. 5.0 5.1 "A 123-yr-old Act to combat coronavirus in India; experts say nothing wrong". Livemint (in ഇംഗ്ലീഷ്). IANS. 14 മാർച്ച് 2020. Retrieved 15 മാർച്ച് 2020.{{cite web}}: CS1 maint: others (link) CS1 maint: url-status (link)
  6. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)