പക്കല നിലബഡി

(പക്കാല നിലബഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ ഖരഹരപ്രിയരാഗത്തിൽ ചിട്ടപ്പെടുത്തിയ പ്രസിദ്ധമായ ഒരു കൃതിയാണ് പക്കല നിലബഡി [1][2]

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി പക്കല നിലബഡി കൊലിചേ മുച്ചട
ബാഗ തെൽപ രാദാ
ശ്രീരാമന്റെ രണ്ടുവശത്തുമായിനിന്ന് അദ്ദേഹത്തെ സേവിക്കുമ്പോൾ
ലഭിക്കുന്ന ഐശ്വര്യത്തെപ്പറ്റി വിശദമായി എന്നോടു വിവരിക്കാമോ?
അനുപല്ലവി ചുക്കല രായനി കേരു മോമു ഗല
സുദതി സീതമ്മ സൌമിത്രി രാമുനികിരു
താരകങ്ങളുടെ റാണിയായ ചന്ദ്രനെപ്പോലും നാണിപ്പിക്കുന്ന മുഖവും
സുന്ദരദന്തങ്ങളുമുള്ള സീതമാതാവേ, സുമിത്രയുടെ പുത്രനായ ലക്ഷ്മണാ
ചരണം തനുവുചേ വന്ദനമൊനരിഞ്ചുചുന്നാരാ
ചനുവുന നാമ കീർത്തന സേയുചുന്നാരാ
മനസുന തലചി മൈ മരചിയുന്നാരാ
നെനരുഞ്ചി ത്യാഗരാജുനിതോ ഹരി ഹരി മീരിരു
എങ്ങനെയാണ് നിങ്ങൾ അദ്ദേഹത്തിന് ആരാധനയർപ്പിക്കുന്നത്? ശരീരം കൊണ്ടാണോ?
അതോ പ്രേമത്തോടെ അദ്ദേഹത്തിന്റെ കീർത്തനങ്ങൾ ഉരുവിട്ടുകൊണ്ടാണോ?
അതോ ശരീരത്തെക്കുറിച്ചുള്ള ബോധങ്ങളൊന്നുമില്ലാതെ മനസ്സിൽ ധ്യാനിച്ചുകൊണ്ടാണോ?
ഇക്കാര്യങ്ങളൊക്കെ ചോദിക്കുന്നതിനു നിങ്ങൾ ഈ ത്യാഗരാജനോട് ക്ഷമിക്കില്ലേ?
  1. ., . "pakkala nilabaDi". https://karnatik.com/c1700.shtml. karnatik.com. Retrieved 15 ജനുവരി 2021. {{cite web}}: |last1= has numeric name (help); External link in |website= (help)
  2. ., . "Prakkala Nilabadi". http://www.shivkumar.org. shivkumar.org. Retrieved 15 ജനുവരി 2021. {{cite web}}: |last1= has numeric name (help); External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പക്കല_നിലബഡി&oldid=3513550" എന്ന താളിൽനിന്ന് ശേഖരിച്ചത്