പക്കല നിലബഡി
(പക്കാലനിലബഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ ഖരഹരപ്രിയരാഗത്തിൽ ചിട്ടപ്പെടുത്തിയ പ്രസിദ്ധമായ ഒരു കൃതിയാണ് പക്കല നിലബഡി [1][2]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | പക്കല നിലബഡി കൊലിചേ മുച്ചട ബാഗ തെൽപ രാദാ |
ശ്രീരാമന്റെ രണ്ടുവശത്തുമായിനിന്ന് അദ്ദേഹത്തെ സേവിക്കുമ്പോൾ ലഭിക്കുന്ന ഐശ്വര്യത്തെപ്പറ്റി വിശദമായി എന്നോടു വിവരിക്കാമോ? |
അനുപല്ലവി | ചുക്കല രായനി കേരു മോമു ഗല സുദതി സീതമ്മ സൌമിത്രി രാമുനികിരു |
താരകങ്ങളുടെ റാണിയായ ചന്ദ്രനെപ്പോലും നാണിപ്പിക്കുന്ന മുഖവും സുന്ദരദന്തങ്ങളുമുള്ള സീതമാതാവേ, സുമിത്രയുടെ പുത്രനായ ലക്ഷ്മണാ |
ചരണം | തനുവുചേ വന്ദനമൊനരിഞ്ചുചുന്നാരാ ചനുവുന നാമ കീർത്തന സേയുചുന്നാരാ മനസുന തലചി മൈ മരചിയുന്നാരാ നെനരുഞ്ചി ത്യാഗരാജുനിതോ ഹരി ഹരി മീരിരു |
എങ്ങനെയാണ് നിങ്ങൾ അദ്ദേഹത്തിന് ആരാധനയർപ്പിക്കുന്നത്? ശരീരം കൊണ്ടാണോ? അതോ പ്രേമത്തോടെ അദ്ദേഹത്തിന്റെ കീർത്തനങ്ങൾ ഉരുവിട്ടുകൊണ്ടാണോ? അതോ ശരീരത്തെക്കുറിച്ചുള്ള ബോധങ്ങളൊന്നുമില്ലാതെ മനസ്സിൽ ധ്യാനിച്ചുകൊണ്ടാണോ? ഇക്കാര്യങ്ങളൊക്കെ ചോദിക്കുന്നതിനു നിങ്ങൾ ഈ ത്യാഗരാജനോട് ക്ഷമിക്കില്ലേ? |
അവലംബം
തിരുത്തുക- ↑ ., . "pakkala nilabaDi". https://karnatik.com/c1700.shtml. karnatik.com. Retrieved 15 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ ., . "Prakkala Nilabadi". http://www.shivkumar.org. shivkumar.org. Retrieved 15 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രഞ്ജനിയും ഗായത്രിയും ആലപിച്ചത്