ഛായാഗ്രഹണത്തിൽ കാഴ്ചവട്ടം അഥവാ ആംഗിൾ ഓഫ് വ്യൂ എന്ന സാങ്കേതിക പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു ദൃശ്യത്തിന്റെ ഛായാഗ്രാഹിക്കു പകർത്താൻ സാധിക്കുന്ന കോൺ അളവിനെയാണ്. ഒരു ഛായാഗ്രാഹിയുടെ കാഴ്ചവട്ടം തിരശ്ചീനമായോ ലംബമായോ കോണോടു കോണായോ അളക്കാവുന്നതാണ്.

ഒരു ഛായാഗ്രാഹിയുടെ കാഴ്ചവട്ടം തിരശ്ചീനമായോ ലംബമായോ കോണോടു കോണായോ അളക്കാവുന്നതാണ്.

കാഴ്ചവട്ടത്തിന്റെ കണക്കുകൂട്ടൽ

തിരുത്തുക

റെക്റ്റിലീനിയർ ലെൻസുകളിലെ കാഴ്ചവട്ടം ഫോക്കൽ ലെങ്ങ്ത്തും ചിത്രത്തിന്റെ വലിപ്പവും വച്ച് കണക്കുകൂട്ടാം. റെക്റ്റിലീനിയർ അല്ലാത്ത ലെൻസുകളിൽ കാഴ്ചവട്ടത്തിന്റെ കണക്കുകൂട്ടൽ വളരെ ദുഷ്കരമാണ്.

റെക്റ്റിലീനിയർ ചിത്രം എടുക്കുന്ന ലെൻസിന്റെ കാഴ്ചവട്ടം (α) കണക്കാക്കാൻ ചിത്രത്തിന്റെ വലിപ്പം (d) ഫോക്കൽ ലെങ്ങ്ത്ത്(ʄ)എന്നിവ ഉപയോഗിക്കുന്നു.[1]

 

  എന്നത് ഫിലിമിന്റെയോ ഫോട്ടോ സെൻസറിന്റെയോ അളന്നെടുത്ത വലിപ്പമാണ്(തിരശ്ചീനം/ലംബം/കോണോടു കോൺ). ഉദാഹരണമായി 35എം.എം. ഫിലിമിന്റെ തിരശ്ചീന കാഴ്ചവട്ടം കണക്കാക്കാൻ   എടുക്കുന്നു.

കാഴ്ചവട്ടം ത്രികോണമിതി പ്രശ്നമായതുകൊണ്ട് ഫോക്കൽ ലെങ്ങ്ത്തുമായി അത്രയേറെ ഒന്നാക്കാൻ സാധിക്കില്ലെങ്കിലും ഏകദേശം   റേഡിയൻസ് അല്ലെങ്കിൽ   ഡിഗ്രികൾ ആയി എടുക്കാം.

ഉദാഹരണം

തിരുത്തുക

ഒരു 35 എം.എം ഛായാഗ്രാഹിയുടെ ഫോക്കൽ ലെങ്ത്ത് 50 എം എം. സെൻസർ വലിപ്പം 24എം എം(ലംബം) X 35എം എം(തിരശ്ചീനം), കോണോടു കോൺ 43.3 എം എം എന്നാൽ

  • കാഴ്ചവട്ടം തിരശ്ചീനമായി,  
  • കാഴ്ചവട്ടം ലംബമായി,  
  • കാഴ്ചവട്ടം കോണോടു കോണായി,  


  1. Ernest McCollough (1893). "Photographic Topography". Industry: A Monthly Magazine Devoted to Science, Engineering and Mechanic Arts. Industrial Publishing Company, San Francisco: 399–406.
"https://ml.wikipedia.org/w/index.php?title=കാഴ്ചവട്ടം&oldid=1693411" എന്ന താളിൽനിന്ന് ശേഖരിച്ചത്