ഐറിഷ് എഴുത്തുകാരിയായ സാലി റൂണിയുടെ 2018 ൽ എഴുതിയ നോവലാണ് നോർമൽ പീപ്പിൾ. 2018 ഓഗസ്റ്റ് 30-ന് ഫേബർ & ഫേബർ ആണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. പുറത്തിറങ്ങി ആദ്യ നാല് മാസത്തിനുള്ളിൽ ഹാർഡ് കവറിൽ ഏകദേശം 64,000 കോപ്പികൾ വിറ്റഴിച്ച ഈ പുസ്തകം യുഎസിൽ ബെസ്റ്റ് സെല്ലറായി മാറി.

Normal People
കർത്താവ്Sally Rooney
വായനയിലെ ശബ്ദംAoife McMahon
രാജ്യംIreland
ഭാഷEnglish
സാഹിത്യവിഭാഗംNovel (Romance)
കാലാധിഷ്ഠാനംDublin and Carricklea, County Sligo[1]
പ്രസാധകർFaber & Faber
പ്രസിദ്ധീകരിച്ച തിയതി
30 August 2018
മാധ്യമംPrint
ഏടുകൾ266
പുരസ്കാരങ്ങൾ2019 British Book Award for Book of the Year[2]
ISBN978-0-571-33464-3
OCLC1061023590
823/.92
LC ClassPR6118.O59 N67 2018

പരസ്പര ആകർഷണത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് നോർമൽ പീപ്പിൾ. അയർലണ്ടിലെ കൗണ്ടി സ്ലിഗോയിലെ ഒരേ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന രണ്ട് കൗമാരക്കാരായ കോണലും മരിയാനും തമ്മിലുള്ള സങ്കീർണ്ണമായ സൗഹൃദവും ബന്ധവുമാണ് നോവൽ പിന്തുടരുന്നത്.ഒരു വ്യക്തിക്ക് മറ്റൊരാളുടെ ജീവിതത്തെ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ചുള്ള അതിമനോഹരമായ പ്രണയകഥയാണിത്.

2019 മെയ് മാസത്തിൽ ബിബിസി ത്രീയും ഹുലുവും നോവലിനെ അടിസ്ഥാനമാക്കി ഒരു ടിവി സീരീസ് നിർമ്മിക്കാൻ തീരുമാനിച്ചതായി അറിയിച്ചു. ഇത് 2020 ഏപ്രിൽ 26-ന് ബിബിസിയിൽ പ്രദര്ശനം ആരംഭിച്ചു.

  1. Hagan, Rachel (31 May 2019). "The BBC Unveils Plans For Adaptation Of Normal People By Sally Rooney". Elle. Retrieved 25 September 2019.
  2. "Sally Rooney's Normal People wins big at British Book Awards". BBC News. 14 May 2019. Retrieved 25 September 2019.
"https://ml.wikipedia.org/w/index.php?title=നോർമൽ_പീപ്പിൾ&oldid=3935613" എന്ന താളിൽനിന്ന് ശേഖരിച്ചത്