നോർമൻ ബെത്യൂൺ
കാനേഡിയൻ ഫിസിഷ്യനും ശ്രദ്ധേയനായ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകനുമായിരുന്നു നോർമൻ ബെത്യൂൺ /ˈbɛθˌjuːn/ (മാർച്ച് 4, 1890 – നവംബർ 12, 1939; ചൈനീസ്: 白求恩; പിൻയിൻ: Bái Qiúēn). സ്പാനിഷ് അഭ്യന്തരയുദ്ധത്തിനുശേഷം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സർജന്മാരിൽ മുൻനിരയിൽനിന്നതുമുതലാണ് ഇദ്ദേഹം ജനശ്രദ്ധയാർജ്ജിച്ചത്. രണ്ടാം ചൈനാ-ജപ്പാൻ യുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് എട്ടാം റൂട്ട് ആർമിയുടെ (ബാ ലൂ ജുൺ) ഭാഗമായി ചെയ്ത സേവനങ്ങൾക്കാണ് ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്. പട്ടാളക്കാരെ സേവിക്കുന്നതുപോലെതന്നെ അസുഖം ബാധിച്ച ഗ്രാമീണരെയും ശുശ്രൂഷിച്ച് ഗ്രാമീണ ചൈനയിൽ ഇദ്ദേഹം ആധുനികവൈദ്യസേവനമെത്തിച്ചു. ചൈനയിൽ പരമപ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ശവസംസ്കാരസമയത്ത് ചെയർമാൻ മാവോ സേതൂങ് നടത്തിയ ചരമപ്രസംഗം വിദ്യാർത്ഥികൾക്ക് കാണാപ്പാഠം പഠിക്കേണ്ടിയിരുന്നു.[1]
ഹെൻറി നോർമൻ ബെത്യൂൺ | |
---|---|
ജനനം | മാർച്ച് 4, 1890 |
മരണം | നവംബർ 12, 1939 | (പ്രായം 49)
കലാലയം | ടോറോണ്ടോ സർവ്വകലാശാല |
തൊഴിൽ | ഫിസിഷ്യൻ |